വലിയ പ്രതിസന്ധിയിലാണ് മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരം തിയറി ഹെന്റി. ഫ്രാന്‍സിനെതിരെ ബെല്‍ജിയം സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഹെന്റി ഉള്ളത് ബെല്‍ജിയം പാളയത്തിലാണ്. ബെല്‍ ജിയത്തിന്റെ സഹപരിശീലകനാണ് ഒന്റി.
1998ല്‍ ഫ്രാന്‍സ് ലോകജേതാക്കള്‍ ആയപ്പോള്‍ ഇന്നത്തെ പരിശീലകന്‍ ദിദിയര്‍ ദെഷാമ്പ്‌സ് നയിച്ച ടീമിലെ സ്‌ട്രൈക്കര്‍ ആയിരുന്നു ഒന്റി. ആ ലോകകപ്പിലാണ് ഒന്റി തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയത്. 1998, 2002,2006,2010 ലോകകപ്പുകളില്‍ ഫ്രഞ്ച് ആക്രമണത്തിലെ പ്രധാനിയും ഒന്റി ആയിരുന്നു.
ബാഴ്‌സിലോണയിലും, ആര്‍സനിലിലും കളിച്ച ഒന്റി എക്കാലത്തേയും മികച്ച ഫ്രഞ്ച് താരങ്ങളില്‍ ഒരാളാണ്.
എന്നാല്‍ ഈ ലോകകപ്പില്‍ ഒന്റിക്ക് ഫ്രാന്‍സിനെ പിന്തുണക്കാനാവില്ല. ഇതിനെതിരെ പല ഫ്രഞ്ച് താരങ്ങളും രംഗത്ത് വന്നു കഴിഞ്ഞു. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആയ ഒളിവര്‍ ജിറൂദ് തന്നെയാണ് അതില്‍ പ്രധാനി.
ഒന്റി തെരഞ്ഞെടുത്തത് തെറ്റായ ക്യാമ്പ് ആണെന്നും, ഒന്റി ബെല്‍ജിയം പാളയത്തിലുള്ളത് വിചിത്രമായി തോന്നുന്നു എന്നുമാണ് ജിറൂദ് പറഞ്ഞത്.
നാളെയാണ് ബെല്‍ജിയം ഫ്രാന്‍സ് സെമിഫൈനല്‍ മത്സരം.