ആരോപണങ്ങളില്‍ കഴമ്പില്ല,തന്നെ പുറത്താക്കിയത് അപമാനിക്കാന്‍; ട്രംപിനും ഭരണകൂട്ത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എഫ്.ബി.ഐ തലവന്‍
Daily News
ആരോപണങ്ങളില്‍ കഴമ്പില്ല,തന്നെ പുറത്താക്കിയത് അപമാനിക്കാന്‍; ട്രംപിനും ഭരണകൂട്ത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എഫ്.ബി.ഐ തലവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 10:42 pm

വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഫ്.ബി.ഐയുടെ മുന്‍ തലവന്‍ ജയിംസ് കോമേ. സര്‍ക്കാര്‍ തന്നെ മോശമായി ചിത്രീകരിക്കുകയും എഫ.്ബി.ഐയെക്കുറിച്ച് കള്ളപ്രചരണം നടത്തുന്നുവെന്നും കോമേ ആരോപിച്ചു.


Also Read: ‘കാറ്റത്തെ കരിയില പോലെ പന്ത് സ്റ്റമ്പിലേക്ക്, നിസംഗ്ഗനായി കണ്ണ് തള്ളി നോക്കി നിന്ന് യുവരാജ്’; കാണാം യുവിയുടെ പുറത്താകല്‍


മെയ് ഒമ്പതിനാണ് ട്രംപ് സര്‍ക്കാര്‍ എഫ് ബി ഐ മേധാവി സ്ഥാനത്തുനിന്ന് ജയിംസ് കോമേയെ പുറത്താക്കുന്നത്. തന്നെ പുറത്താക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ജയിംസ് കോമേ ആരോപിച്ചു. പ്രസിഡന്റ് ട്രംപുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കോമേയെ സ്ഥാനത്തുനിന്ന് നീക്കുന്നതിലേയ്‌ക്കെത്തിയത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേല്‍ ഫ്ളെയിനെതിരായ അന്വേഷണം നിര്‍ത്തിവെക്കാന്‍ തന്നോട് ട്രംപ് തന്നോട് ആവശ്യപ്പെട്ടതായി ജയിംസ് കോമേ വെളിപ്പെടുത്തിയിരുന്നു.

എഫ്.ബി.ഐ മേധാവിയെ പുറത്താക്കുന്നതിന് കാരണം വ്യക്തമാക്കണമെന്നില്ലെന്നിരിക്കെ എഫ്.ബി.ഐയുടെ പ്രവര്‍ത്തനം താറുമാറാക്കിയെന്നും സേനയുടെ ആത്മവിശ്വാസം ഇല്ലാതായെന്നും ചൂണ്ടിക്കാട്ടി തന്നെ പുറത്താക്കിയത് അപമാനിക്കാനാണെന്ന് കോമേ പറഞ്ഞു. ഇത്തരമൊരു ആരോപണമുയര്‍ത്തി തന്നെ പുറത്താക്കിയതില്‍ താന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു.


Don”t Miss: ‘രാഹുല്‍ ഗാന്ധി മധ്യപ്രദേശിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ഹെല്‍മറ്റ് ഇല്ലാതെ ഓവര്‍ലോഡായി’; ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിനേക്കാള്‍ വലിയ സൂപ്പര്‍ എക്‌സ്‌ക്ലൂസീവുമായി റിപ്പബ്ലിക്ക് ടി.വി – See more at: https://www.doolnews.com/republic-tv-unethics-journalism-another-example.html#sthash.yaxYY7cx.dpuf അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണത്തെ തള്ളി ജയിംസ് കോമേ രംഗത്തെത്തിയിരുന്നു.