| Friday, 16th August 2024, 4:59 pm

റൊണാൾഡോക്കൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം അതാണ്: മുൻ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇംഗ്ലീഷ് ഇതിഹാസം വെയ്ന്‍ റൂണി എന്നീ താരങ്ങളില്‍ ആരുടെ കൂടെ കളിക്കാനാണ് താത്പര്യപ്പെട്ടതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം അലന്‍ ഷിയര്‍.

കളിക്കളത്തില്‍ റൂണിക്കൊപ്പം കളിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് അലന്‍ പറഞ്ഞത്. ദി റെസ്റ്റ് ഈസ് ഫുട്‌ബോള്‍ എന്ന പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ റൂണിയുടെ പേര് പറയും. കാരണം റൊണാള്‍ഡോയേക്കാള്‍ എനിക്ക് റൂണിക്കൊപ്പം കളിക്കാനാണ് കൂടുതല്‍ ഇഷ്ടം. കാരണം എന്തെന്നാല്‍ റൊണാള്‍ഡോയുടെ അടുത്തുനിന്ന് പാസ് ലഭിക്കില്ല. റൊണാള്‍ഡോ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഞാന്‍ ആരുടെ കൂടെയാണ് കളിക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞാന്‍ ഈ കാര്യം പറയുന്നത്,’ അലന്‍ ഷിയര്‍ പറഞ്ഞു.

റൊണാള്‍ഡോയും റൂണിയും 206 മത്സരങ്ങളിലാണ് റെഡ് ഡെവിള്‍സിനായി കളിച്ചിട്ടുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 2003 മുതല്‍ 2009 വരെ ആദ്യ കാലഘട്ടത്തിലും പിന്നീട് 2021 മുതല്‍ 2022 വരെയും റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിച്ചിട്ടുണ്ട്.

2003 മുതല്‍ 2009 വരെയുള്ള സീസണുകളില്‍ 190 തവണയാണ് റൊണാള്‍ഡോ എതിരാളികളുടെ പോസ്റ്റിലേക്ക് പന്തെത്തിച്ചത്. പിന്നീട് 2011ല്‍ ഇറ്റാലിയന്‍ വമ്പര്‍മാരായ യുവന്റസില്‍ നിന്നും വീണ്ടും തന്റെ പഴയ തട്ടകത്തിലെത്തിയ റൊണാള്‍ഡോ 40 ഗോളുകളാണ് അടിച്ചുകൂട്ടിയത്. നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്.

മറുഭാഗത്ത് ഇംഗ്ലീഷ് ഇതിഹാസം റൂണി ഐതിഹാസികമായ ഒരു കരിയറാണ് റെഡ് ഡെവിള്‍സില്‍ പടുത്തുയര്‍ത്തിയത്. 253 ഗോളുകളാണ് റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അടിച്ചുകൂട്ടിയത്. ക്ലബ്ബിന്റെ കാലത്തെ മികച്ച ഗോള്‍ വേട്ടക്കാരന്‍ കൂടിയാണ് റൂണി. 2021ലാണ് പ്രോഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Content Highlight: Former England Player Talks He Would Like To Play Weyne Rooney

We use cookies to give you the best possible experience. Learn more