ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ഭാവുകത്വം സൃഷ്ടിച്ചുകൊണ്ടാണ് ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് തരംഗമാവുന്നത്. നേരിടുന്ന ഓരോ പന്തും ആക്രമിച്ചു കളിക്കുന്ന ബാസ്‌ബോള്‍ സമീപനം ടെസ്റ്റിന്റെ വിരസതയെ മാറ്റുന്നതാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
ഇംഗ്ലണ്ടിന്റെ ഈ ആക്രമണ ശൈലി സമീപകാലത്തെ എല്ലാ മത്സരത്തിലും പ്രകടമായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കണ്ടത്.
267 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ തോല്‍പിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ത്രീ ലയണ്‍സിനായി. കോച്ച് മക്കെല്ലത്തിമനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും കീഴില്‍ കളിച്ച 11 മത്സരത്തിലെ പത്താം വിജയം കൂടിയായിരുന്നു ഇത്.
The fastest ever England captain to 10 Test wins 🔥
Absolute legend @benstokes38 ❤️#NZvENG pic.twitter.com/xrlkFXeKaR
— England Cricket (@englandcricket) February 19, 2023
We can never say this enough.
We are living in a once in a generation era, witnessing a partnership for the ages.
We are so lucky to have @Jimmy9 and @StuartBroad8.
Let’s enjoy every moment. pic.twitter.com/t4TpSnOqLS
— England Cricket (@englandcricket) February 19, 2023
ഈ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആഷസ് വിജയിക്കുന്നതാണോ ഇന്ത്യക്കെതിരെ വിജയിക്കുന്നതാണോ ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും കടുപ്പമേറിയതാവുക എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.