| Saturday, 5th September 2020, 9:56 pm

ഇയാന്‍ ബെല്‍ വിരമിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് മുന്‍ താരം ഇയാന്‍ ബെല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദേശീയ ടീമില്‍ അഞ്ച് വര്‍ഷമായി സജീവമല്ലാത്ത ബെല്‍ ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റോടെ കളിജീവിതം അവസാനിപ്പക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.

38 കാരനായ ബെല്‍ 2015 ലാണ് ഇംഗ്ലണ്ട് ജഴ്‌സിയില്‍ അവസാനമായി കളിച്ചത്. ഇംഗ്ലണ്ടിന്റെ ക്ലാസിക് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് ബെല്ലിന്റെ സ്ഥാനം.

ആഭ്യന്തരലീഗില്‍ വോര്‍ക്ക്‌ഷെയറിനായി 17-ാം വയസില്‍ തുടങ്ങിയ കളിജീവിതം വോര്‍ക്ക്‌ഷെയറിന് വേണ്ടി തന്നെ കളിച്ച് അവസാനിപ്പിക്കാനാണ് ബെല്ലിന്റെ തീരുമാനം.

2004 ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 118 ടെസ്റ്റില്‍ നിന്ന് 7727 റണ്‍സും 161 ഏകദിനങ്ങളില്‍ നിന്ന് 5416 റണ്‍സും 28 ടി-20യില്‍ നിന്ന് 188 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ എന്നറിയപ്പെടുന്ന ബെല്‍ അഞ്ച് ആഷസ് കിരീടങ്ങള്‍ നേടിയ ടീമില്‍ അംഗമായിരുന്നു.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമാണ് ബെല്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former England batsman Ian Bell to retire

We use cookies to give you the best possible experience. Learn more