മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് മുന്‍ താരം ഇയാന്‍ ബെല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദേശീയ ടീമില്‍ അഞ്ച് വര്‍ഷമായി സജീവമല്ലാത്ത ബെല്‍ ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റോടെ കളിജീവിതം അവസാനിപ്പക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.
38 കാരനായ ബെല്‍ 2015 ലാണ് ഇംഗ്ലണ്ട് ജഴ്‌സിയില്‍ അവസാനമായി കളിച്ചത്. ഇംഗ്ലണ്ടിന്റെ ക്ലാസിക് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് ബെല്ലിന്റെ സ്ഥാനം.
ആഭ്യന്തരലീഗില്‍ വോര്‍ക്ക്‌ഷെയറിനായി 17-ാം വയസില്‍ തുടങ്ങിയ കളിജീവിതം വോര്‍ക്ക്‌ഷെയറിന് വേണ്ടി തന്നെ കളിച്ച് അവസാനിപ്പിക്കാനാണ് ബെല്ലിന്റെ തീരുമാനം.
Former England batsman Ian Bell will hang up his boots from professional cricket at the end of the 2020 summer.
With 13,331 runs in international cricket, he is currently England’s fourth-highest run-getter 👏
Congrats on a great career 🎉 pic.twitter.com/m80weECcO5
— ICC (@ICC) September 5, 2020
2004 ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 118 ടെസ്റ്റില്‍ നിന്ന് 7727 റണ്‍സും 161 ഏകദിനങ്ങളില്‍ നിന്ന് 5416 റണ്‍സും 28 ടി-20യില്‍ നിന്ന് 188 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ എന്നറിയപ്പെടുന്ന ബെല്‍ അഞ്ച് ആഷസ് കിരീടങ്ങള്‍ നേടിയ ടീമില്‍ അംഗമായിരുന്നു.