ചെന്നൈ: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ഐ.എ.എസ് ഉദ്യോഗസ്ഥനുമമായിരുന്ന ടി.എന്‍ ശേഷന്‍ അന്തരിച്ചു. 86 വയസായിരുന്നു. ചെന്നൈയിലുള്ള വസതിയില്‍ വച്ചാണ് അന്ത്യം.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുനെല്ലൈ നാരായണ അയ്യര്‍ ശേഷന്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.
1990ലാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആയിരുന്നു ടി എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കര്‍ശനമായ ചില പരിഷ്‌ക്കാരങ്ങള്‍ ശ്രദ്ദേയമായിരുന്നു. 1953 ഇല്‍ പോലീസ് സര്‍വീസ് പരീക്ഷ എഴുതി പാസായ അദ്ദേഹം പിന്നീട് 1954 ഇല്‍ ഐ.എ.എസ് പാസായി. 1955 ഇല്‍ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേര്‍ന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു അദ്ദേഹം.
മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് അദ്ദേഹം ആസൂത്രണ കമ്മീഷന്‍ അംഗമായിരുന്നു. 1996ല്‍ അദ്ദേഹം മാഗ്‌സെസെ അവാര്‍ഡിന് അര്‍ഹനായി.
DoolNews Video