ന്യൂദല്‍ഹി: മുന്‍ ദല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ സയ്യിദ് അബ്ദുള്‍ റഹ്മാന് ഗീലാനി അന്തരിച്ചു. പാര്‍ലമന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒടുവില്‍ കോടതി നിരപരാധിയെന്നു കണ്ടെത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹൃദയാഘാതം മൂലം വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കശ്മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി നിരന്തരം സംസാരിച്ച വ്യക്തിയായിരുന്നു ഗീലാനി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2001 ല്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരു, ഷൗക്കത്ത് ഹുസൈന് നവജോത് സന്ധു എന്നിവരോടൊപ്പം കുറ്റാരോപിതനായ വ്യക്തിയായിരുന്നു എസ്.എ.ആര് റഹ്മാന്. എന്നാല്‍ പിന്നീട് ഇദ്ദേഹം നിരപരാധിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.