|

'അറബി പഠിച്ചാലെ അമ്പലത്തില്‍ ഇനി ജോലി കിട്ടൂ. സംസ്‌കൃതം പഠിക്കാന്‍ പാടില്ല'; അറബിക് അധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെ വര്‍ഗീയവല്‍ക്കരിച്ച് ടി.പി സെന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്‌കൂളുകളിലേയ്ക്ക് അറബിക് അധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെ വര്‍ഗീയവല്‍ക്കരിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അറബി പഠിച്ചാലെ അമ്പലത്തില്‍ ഇനി ജോലി കിട്ടൂ. സംസ്‌കൃതം പഠിക്കാന്‍ പാടില്ല’ എന്നാണ് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളം, കണക്ക്, സയന്‍സ്, മ്യൂസിക്, ഡ്രോയിംഗ്, സോഷ്യല്‍ സയന്‍സ് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ അറബി അധ്യാപകന്റെ ഒഴിവുമുണ്ട്.

എന്നാല്‍ അറബി അധ്യാപകന്റെ ഒഴിവിനെ മാത്രം ചുവന്ന മഷി കൊണ്ട് മാര്‍ക്ക് ചെയ്താണ് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നുണ്ട്. സമൂഹത്തില്‍ വിഷം വമിപ്പിക്കാനാണ് സെന്‍കുമാറിന്റെ ശ്രമമെന്നും അറബി ഒരു ഭാഷയാണെന്നും അത് സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടതാണെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്രിട്ടണിലെ സ്‌കൂളുകളില്‍ സംസ്‌കൃതം നിര്‍ബന്ധമാക്കിയെന്നും സംസ്‌കൃതം പഠിക്കാന്‍ ബ്രിട്ടീഷ് കുട്ടികള്‍ ഇന്ത്യയിലേയ്ക്ക് വരുന്ന കാലം വിദൂരമല്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.