| Sunday, 17th November 2019, 12:37 pm

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ഗോതബായ രജപക്‌സെയ്ക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ:ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോതബായ രജപക്‌സെയ്ക്ക് വിജയം.ഒദ്യോഗിക ഫലപ്രഖ്യാപനം നാളെ നടക്കാനിരിക്കെ ഗോതബായയുടെ വിജയം ഉറപ്പായിരിക്കുകയാണ്. 52.25  ശതമാനത്തിലേറെ വോട്ടാണ് ഗോതബായക്ക് ലഭിച്ചിരിക്കുന്നത്. പ്രധാന എതിരാളിയായ സജിത് പ്രേമദാസ് തോല്‍വി സമ്മതിക്കുകയും ഗോതബായക്ക് അഭിനന്ദനം അറിയിക്കുകയുമുണ്ടായി.

ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായാണ് ഗോതബായയുടെ വരവ്. മുന്‍ പ്രസിഡന്റായ മഹീന്ദ്ര രജപകസെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഇദ്ദേഹം ശ്രീലങ്കന്‍ പീപ്പീള്‍സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. പ്രധാന എതിരാളിയായ സജിത് പ്രേമദാസ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംങ്ങിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1.63 കോടി കോടി ജനങ്ങളുടെ സമ്മതി ദാനാവകാശം നടന്ന ഇന്നലത്തെ പോളിംഗില്‍ ഗോതബായക്ക് തന്നെയായിരുന്നു വിജയ സാധ്യത കല്‍പ്പിച്ചിരുന്നത്. ഭരണത്തിലിരിക്കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്കെതിരെ ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു കാരണം സുരക്ഷാ വീഴ്ചയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നു.

2006 ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബായ തമിഴ് വംശജര്‍ക്കു നേരെ ക്രൂരമായ സൈനികാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് എന്നാതായിരുന്നു  പ്രധാന ആരോപണം. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷമായ സിംഹളര്‍ ഇദ്ദേഹത്തിനുകൂലമായിരുന്നു.250 ഓളം പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ ദിന സ്‌ഫോടനവും തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഗോതബായക്കായി. ഗോതബായയുടെ വിജയം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്നുമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കനത്ത സുരക്ഷയിലായിരുന്നു ഇന്നലെ ശ്രീലങ്കയില്‍ വോട്ടിംഗ് നടന്നത്. ഇതിനിടെ മുസ്ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടു പോവുന്ന വാഹനത്തിനുനേരെ വെടിവെപ്പുണ്ടായിരുന്നു. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ തീരദേശനഗരമായ പുറ്റാലത്ത് നിന്ന് സമീപ ജില്ലയായ മാന്നാറിലേക്ക് പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമുണ്ടായിരുന്നില്ല.രാജ്യത്തെ സാനപത്തി പ്രതിസന്ധിയെ മറികടക്കലാണ് പുതിയ പ്രസിഡന്റിന്റെ മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി.ഭീകരാക്രമണത്തെ തുടര്‍ന്ന് ടൂറിസം മേഖല തകര്‍ന്നതിനാല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയില്‍ ഇപ്പോഴുള്ളത്.

We use cookies to give you the best possible experience. Learn more