കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയില്‍ ഡി.ജി.എമ്മും ആയിരുന്ന കെ ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ ജയമോഹന്റെ മകന്‍ അശ്വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വീണപ്പോള്‍ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. അശ്വിന്‍ തമ്പിയെ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസമാണ് ജയമോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നു വീടിനു മുകളില്‍ വാടകയ്ക്കു താമസിക്കുന്നവര്‍ നടത്തിയ പരിശോധയിലാണ് തമ്പിയെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ഫോര്‍ട്ട് പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു. ഭാര്യ: പരേതയായ അനിത. എസ്.ബി.ഐ. ജീവനക്കാരനായ ആഷിക് മോഹനാണ് മറ്റൊരു മകന്‍. മരുമക്കള്‍: മേഘ, ജൂഹി.
ആലപ്പുഴ സ്വദേശിയായ ജയമോഹന്‍ 1982-84-ല്‍ കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍- ബാറ്റ്സ്മാനായിരുന്നു അദ്ദേഹം. ജൂനിയര്‍ തലത്തില്‍ സംസ്ഥാനത്തിനുവേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എസ്.ബി.ടിയില്‍ ഔദ്യോഗികജീവിതം തുടങ്ങിയ ജയമോഹന്‍ ബാങ്ക് ടീമിനുവേണ്ടിയും ദേശീയ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ