Marketing Feature
ചെറുപ്പത്തില്‍ പോലും എനിക്ക് ഇത്ര തെളിമയുള്ള കാഴ്ച കാണാന്‍ കഴിഞ്ഞിട്ടില്ല; അബേറ്റ് എ.എസ് അല്‍ സലാമ കണ്ണാശുപത്രിക്ക് നന്ദി പറഞ്ഞ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ സി.പി. മുഹമ്മദ്
ബിസിനസ് ഡെസ്‌ക്‌
Saturday, 3rd December 2022, 1:23 am

ഇന്ന് അബേറ്റ് എ.എസ് എന്ന് പേര് മാറ്റിയിരിക്കുന്ന പഴയ അല്‍ സലാമ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ ചെയ്തപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ സി.പി. മുഹമ്മദ്.

അബേറ്റ് എ.എസ് അല്‍ സലാമയിലെ മികച്ച ചികിത്സയെ കുറിച്ചും അവിടത്തെ ഡോക്ടര്‍മാരും മാനേജ്മെന്റും മറ്റ് ജീവനക്കാരും രോഗികളോട് പെരുമാറുന്നതിനെ കുറിച്ചുമാണ് സി.പി. മുഹമ്മദ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്;

”കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു. പ്രായമായാല്‍ തിമിരം വരും എന്നറിയാം. ആന്‍ജിയോപ്ലാസ്റ്റിയൊക്കെ കഴിഞ്ഞ ആളായത് കൊണ്ടും ഷുഗര്‍ വളരെ ഉയര്‍ന്ന തോതിലുള്ളത് കൊണ്ടും എന്ത് സംഭവിക്കും എന്ന പേടിയുണ്ടായിരുന്നു.

മരണത്തിന്റെ പേടിയല്ല. കാഴ്ച നഷ്ടപ്പെട്ട ശേഷം ജീവിക്കുന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയത്. അന്ധന്മാരെ കുറിച്ചായി എന്റെ ചിന്ത മുഴുവന്‍.

ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ടാകും. എല്ലാ അവയവങ്ങളും പ്രധാനപ്പെട്ടത് തന്നെയാണ്. പക്ഷെ അതില്‍ ഏറ്റവും പ്രധാനമാണ് കണ്ണ്. ഞാന്‍ ചെറുപ്പം മുതലേ കണ്ണിന് പ്രശ്നമുള്ള ആളാണ്. ഷോര്‍ട് സൈറ്റുണ്ടായിരുന്നു.

പണ്ട് ടീച്ചര്‍മാര്‍ ഏറ്റവും മുന്നിലെ ബെഞ്ചില്‍ കൊണ്ടിരുത്തുമായിരുന്നു. ലോകപ്രശസ്തനായ എം.സി. മോഡിയുടെ, ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന നേത്രചികിത്സാ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. തൃശൂരിലെ അതിപ്രശസ്തനായ നമ്പീശന്‍ ഡോക്ടറുടെ രോഗിയായിരുന്നു ഞാന്‍.

എന്നെ സംബന്ധിച്ച് എല്ലാ കാലത്തും കണ്ണടവെച്ച് നടക്കുന്ന ഒരാളാണ്. തിമിരമാണ്, ശസ്ത്രക്രിയ അത്യാവശ്യമാണ് എന്ന് കാണിച്ച ഡോക്ടര്‍മാരൊക്കെ പറഞ്ഞു. ഗുരുതരമായ പ്രമേഹരോഗമുള്ള എനിക്ക് ശസ്ത്രക്രിയ ഒരു പേടിസ്വപ്നമായിരുന്നു. അതുകൊണ്ട് കഴിയുന്നത്ര ഡോക്ടറെ കാണാതിരിക്കാന്‍ ശ്രമിച്ചു.

പിന്നീട് കൂത്താട്ടുകുളത്ത് ആയുര്‍വേദ ആശുപത്രിയായ ശ്രീധരയത്തില്‍ പോയി. അതൊരു മോശം ആശുപത്രിയൊന്നുമല്ല. പക്ഷെ അവരും എന്നെ പരിശോധിച്ച് പറഞ്ഞത്, ഇപ്പൊ ഒന്നും ചെയ്യാനില്ല, ഇവിടെ ചികിത്സയൊന്നുമില്ല, സര്‍ജറി വേണം എന്നാണ്. അതിന് പറ്റിയ ആശുപത്രിയില്‍ പോകാനും പറഞ്ഞു.

ഞാനൊരു പൊതുപ്രവര്‍ത്തകനും മുന്‍ എം.എല്‍.എയും ഒക്കെയായത് കൊണ്ട് പല സുഹൃത്തുക്കളും പല ആശുപത്രികളിലും പോകാന്‍ ആവശ്യപ്പെട്ടു. പത്രവായന പോലും നടത്താന്‍ പറ്റാത്ത സ്ഥിതിയിലായി.

ഈ സാഹചര്യത്തിലാണ് അബേറ്റ് എ.എസ് അല്‍ സലാമ ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്ന ദിവ്യ ഡോക്ടറെ ഓര്‍മ വന്നത്. അങ്ങനെ അവരെ ഫോണില്‍ വിളിച്ചു. അവര്‍ വരാന്‍ പറഞ്ഞതനുസരിച്ച് അവിടെ ചെന്നു. എന്റെ കണ്ണിന്റെ പ്രാഥമികമായ പരിശോധന നടത്തി. തിമിരം മൂത്തിരിക്കുകയാണ്, ഇനി വൈകിക്കാന്‍ പാടില്ല, ഉടന്‍ സര്‍ജറി നടത്തണം എന്ന് അവര്‍ പറഞ്ഞു.

പിന്നെ ഒന്നും ആലോചിച്ചില്ല. സര്‍ജറി നടത്താന്‍ സമ്മതിച്ചു. തിങ്കളാഴ്ച ചെന്ന എനിക്ക് ബുധനാഴ്ച ശസ്ത്രക്രിയ നടത്താന്‍ തീരുമാനമായി. ഡോക്ടര്‍ സഫറുല്ലയുടെയും ദിവ്യയുടെയും നേതൃത്വത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞു. ഒരു ഉറുമ്പ് കടിച്ച വേദന പോലും എനിക്ക് അനുഭവപ്പെട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് മിനിട്ടായപ്പോഴേക്കും മരുന്ന് കയ്യില്‍ കിട്ടി. ഞാന്‍ വീട്ടിലേക്ക് പോന്നു.

പിറ്റേദിവസം കണ്ണിന്റെ മുകളില്‍ വെച്ച പ്ലാസ്റ്റര്‍ എടുത്തുമാറ്റിയപ്പോള്‍ ഞാന്‍ ആദ്യം നോക്കിയത് മുന്നിലെ ചുവരിലുള്ള കലണ്ടറിലേക്കാണ്. ചെറുപ്പകാലത്ത് പോലും ഞാന്‍ ഇത്ര തെളിമയോട് കൂടി കണ്ടിട്ടില്ല. എനിക്ക് വളരെയധികം സന്തോഷം തോന്നി.

നാലാമത്തെ ദിവസം വീണ്ടും ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഡോ. ഷാജി ഹുസൈന്‍ എന്നെ പരിശോധിച്ചു. ശസ്ത്രക്രിയ പരിപൂര്‍ണ വിജയമാണ്, ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. എന്റെ ഇടത്തേ കണ്ണിനും സര്‍ജറി നടത്തണമെന്ന് ഞാനപ്പോള്‍ പറഞ്ഞു. അതും നടത്തി.

ഇപ്പോളിത് അല്‍സലാമ ആശുപത്രിയല്ല, അബേറ്റ് എ.എസ് അല്‍ സലാമ (ABATE AS Al Salama) എന്ന് പേര് മാറ്റിയിട്ടുണ്ട്. പുതിയ ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തിന് അന്ന് പട്ടാമ്പി എം.എല്‍.എയായ എന്നെ ക്ഷണിച്ചിരുന്നു. സാദിഖ് ഡോക്ടറെയും ദിവ്യ ഡോക്ടറെയും എനിക്ക് വര്‍ഷങ്ങളായി അറിയാം. അങ്ങനെയുള്ള ഒരാശുപത്രിയില്‍ ചെന്നപ്പോള്‍ വളരെയധികം സന്തോഷിച്ചു.

ഞാന്‍ അബേറ്റ് എ.എസ് അല്‍ സലാമയില്‍ ചികിത്സക്ക് പോയിട്ടില്ല. പലരും അത് നിരുത്സാഹപ്പെടുത്തിയിരുന്നു. നമ്മുടെ നാട്ടിലുള്ളവര്‍ക്ക് ഒരു കുഴപ്പമുണ്ട്, വീടിനടുത്തുള്ള സ്ഥാപനമാണെങ്കില്‍ അതിനെ പറ്റി കുറ്റം പറയും. അങ്ങനെ അബേറ്റ് എ.എസ് അല്‍ സലാമയില്‍ പോകണ്ട എന്ന് എന്നോട് ചിലര്‍ പറഞ്ഞു. പക്ഷെ ഞാന്‍ രണ്ടും കല്‍പിച്ച് പോകാന്‍ തീരുമാനിച്ചു. അത് ശരിയായ തീരുമാനമായി എന്ന് അനുഭവത്തിലൂടെ ബോധ്യം വന്നു.

എന്റെ ജീവിതത്തില്‍ ഒരുപാട് ആശുപത്രികളില്‍ ഞാന്‍ ചികിത്സക്ക് വേണ്ടി പോയിട്ടുണ്ട്, അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഒരു ഹോസ്പിറ്റലില്‍ ആരാണ് വി.ഐ.പി, അത് എം.ഡിയോ ഷെയര്‍ ഉടമകളോ അല്ല അവിടെ വരുന്ന രോഗികളാണ്. ഒരു രാഷ്ട്രീയക്കാരന്‍, എം.എല്‍.എ എന്നുള്ള പരിഗണനയല്ല എനിക്ക് അബേറ്റ് എ.എസ് അല്‍ സലാമയില്‍ കിട്ടിയത്. അവിടെ വരുന്ന പാവപ്പെട്ടവരോടും സ്റ്റാര്‍ ഹോട്ടലിലേത് പോലെ ആതിഥ്യം നല്‍കും. അവിടത്തെ സ്റ്റാഫിന്റെ പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. ഡോക്ടര്‍മാരും മാനേജ്മെന്റും നഴ്സിങ് സ്റ്റാഫുമെല്ലാം അങ്ങനെയാണ്.

ഒരാശുപത്രിയിലെ ഡോക്ടര്‍മാരും സ്റ്റാഫും എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയാണ് അബേറ്റ് എ.എസ് അല്‍ സലാമ എന്ന പുതിയ ആശുപത്രി. അല്‍ സലാമയും അബേറ്റ് എ.എസും ഒന്നുതന്നെയാണ്. മാനേജ്മെന്റോ ജീവനക്കാരോ മാറിയിട്ടില്ല. ഗുണനിലവാരം ഒട്ടും ചോരാതെ, വരുന്ന രോഗികള്‍ക്ക് ഏറ്റവും നല്ല ചികിത്സ, മര്യാദമായ പൈസയും. വളരെ പാവപ്പെട്ട തൊഴിലാളികളോടും കാരുണ്യത്തോടെയുള്ള സമീപനം.

കണ്ണ് വളരെ പ്രധാനപ്പെട്ട അവയവമാണ്. ആ കണ്ണിന്റെ ചികിത്സ നടത്തുന്ന അബേറ്റ് എ.എസ് എന്ന പഴയ അല്‍ സലാമ ആശുപത്രിയില്‍ എനിക്കുണ്ടായ അനുഭവം ജനങ്ങളോട് പറയണമെന്ന് എനിക്ക് തോന്നി. അവിടത്തെ ഡോക്ടര്‍മാര്‍ക്കും മാനേജ്മെന്റിനും ഓരോ ജീവനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി,” സി.പി. മുഹമ്മദ് പറഞ്ഞു.

Content Highlight: Former Congress MLA CP Muhammed shares his experience of ABATE AS Al Salama hospital