| Sunday, 22nd November 2020, 9:05 pm

ഐ.എം.എ കുംഭകോണം; മുന്‍ കോണ്‍ഗ്രസ് മന്ത്രി റോഷന്‍ ബെയ്ഗിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഐ.എം.എ(ഐ.മോണിറ്ററി അഡൈ്വസറി) അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് മന്ത്രി റോഷന്‍ ബെയ്ഗിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 4000 കോടി രൂപയുടെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും തുടര്‍ന്ന് 14 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയിലാക്കുകയുമായിരുന്നു. ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ശിവാജി നഗര്‍ മുന്‍ എം.എല്‍.എ കൂടിയായ ബെയ്ഗിനെ അറസ്റ്റ് ചെയ്തശേഷം ബെംഗളുരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

കേസുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊലീസിനെയും പ്രതിചേര്‍ത്ത് സി.ബി.ഐ അനുബന്ധ കുറ്റപപത്രം സമര്‍പ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Former Congress Minister Arrested In IMA Scam

We use cookies to give you the best possible experience. Learn more