ടെസ്റ്റില്‍ ടീം ഇന്ത്യയുടെ മുന്‍ നിര ബൗളര്‍മാരാണ് ജസ്പ്രിത് ബുംറയും മുഹമ്മദ് ഷമിയും. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയില്‍ ഇവരോടൊപ്പം തന്നെ മറ്റൊരു താരത്തിനും നിര്‍ണായകമായ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നാണ് മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് പറയുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയുടെ വിശ്വസ്ത ബൗളറായി മാറിയ സിറാജിന്റെ പ്രകടനത്തിലാണ് പ്രസാദ് ഉറച്ചു വിശ്വസിക്കുന്നത്. ബുംറയുടെയും, ഷമിയുടെയും ഒന്നും രണ്ടും സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സിറാജിന് സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
‘എനിക്ക് തോന്നുന്നത് ഇന്ത്യന്‍ പേസ് ബൗളിങ് നിരയില്‍ മുന്നാമതാണ് സിറാജ് ഇപ്പോള്‍, എന്നാല്‍ നിലവിലെ അയാളുടെ ഫോമില്‍ ഒന്നും രണ്ടും സ്ഥാനത്തിന് വേണ്ടി മത്സരിക്കാം. ഇന്ത്യന്‍ ബൗളിങ് നിരയില്‍ അയാള്‍ സ്ഥിരമായ സഥാനം അര്‍ഹിക്കുന്നുണ്ട്’.
നമുക്ക് ആ യുവത്വത്തിന്റെ പ്രസരിപ്പ് ആവശ്യമാണ്. കാണ്‍പൂര്‍ ടെസ്റ്റില്‍ അങ്ങനെ ചെയ്യാതിരുന്നത് അബദ്ധമാണെന്ന് ഞാന്‍ കരുതുന്നു.’ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Former chief selector MSK Prasad has backed Mohammed Siraj to play a crucial role in a three-match Test series in South Africa