ഭരണതുടര്‍ച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ല, ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു: ഉമ്മന്‍ ചാണ്ടി
Assam Assembly Election 2021
ഭരണതുടര്‍ച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ല, ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു: ഉമ്മന്‍ ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 4:10 pm

കോട്ടയം: ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒട്ടും പ്രതീക്ഷക്കാത്ത ഫലമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് യു.ഡി.എഫ് വിശ്വസിക്കുന്നതെന്നും അത് ജനങ്ങളോട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘വിഭിന്നമായിട്ടാണ് ജനവിധി. തോല്‍വിയുടെ കാരണം പരിശോധിക്കും. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകും. ഞാന്‍ 50 വര്‍ഷം മുമ്പ് തുടങ്ങുമ്പോഴുള്ള ഭൂരിപക്ഷമല്ല ഇപ്പോള്‍. ഭൂരിപക്ഷം കൂടി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം നിങ്ങള്‍ ചൂണ്ടികാണിച്ചതാണ്. അത് ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയും ശ്രദ്ധിക്കും.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫ് 40 സീറ്റുകളിലാണ് ലീഡ് ചെയ്തിരിക്കുന്നത്. എന്‍.ഡി.എയ്ക്ക് ഒരിടത്തും ലീഡില്ല.

Content   Highlights : Former Chief Minister Oommen Chandy said that he fully respects the verdict