ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവാകേണ്ടെന്ന് തീരുമാനിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. മുതിര്‍ന്ന നേതാവ് ഗോവിന്ദ് സിങിനെയാണ് പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
പാര്‍ട്ടി എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷമാണ് ഗോവിന്ദ് സിങിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിന്റെ ഉപദേശവും ഗോവിന്ദ് സിങിനെ പ്രതിപക്ഷ നേതാവാക്കിയതിന് പിന്നിലുണ്ട്.
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള നേതാവാണ് ഗോവിന്ദ് സിങ്. 24 നിയോജക മണ്ഡങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 16 നിയോജക മണ്ഡലങ്ങള്‍ ഈ മേഖലയില്‍ നിന്നുള്ളതാണ്.
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രമാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖല. അതിനാല്‍ ഇവിടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ പ്രദേശത്ത് നിന്നുള്ള നേതാവിനെ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന തന്ത്രമാണ് ഗോവിന്ദ് സിങിനെ തെരഞ്ഞെടുക്കാനുള്ള കാരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.