കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി ശക്തമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ട്രോളുകളും പരിഹാസങ്ങളുമായി എത്തിയ ശ്രീജിത്ത് പണിക്കരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുധീപ്.
‘മുഴുഭ്രാന്ത-നായ’ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്പോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ (ശീജിത്ത് പണിക്കര്‍)പ്രളയം ആഘോഷിക്കുകയാണെന്നും ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രളയ നിരീക്ഷകനായ പണിക്കര്‍ എന്ന നികൃഷ്ടജീവിയെക്കുറിച്ചാണ്.
പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്പോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ പ്രളയം ആഘോഷിക്കുകയാണ്.
ധീര-നായ അവന്‍ കമന്റ് ബോക്‌സ് പൂട്ടി വച്ചാണ് അവന്റെ ഭ്രാന്ത് ആഘോഷിക്കുന്നത്.
മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂ.
ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടത്. മാനസിക വെല്ലുവിളി നേടുന്ന ഒരു തീവ്ര വലതുപക്ഷ ജന്തു എങ്ങനെയാണ് വെറും രാഷ്ട്രീയ നിരീക്ഷകന്‍ ആകുന്നത്? എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയത്.
ഇവനെയൊക്കെ പ്രളയത്തിനു പോലും വേണ്ടാതായല്ലോ…
നരക വാരിധി നടുവിലാണ് ഞങ്ങള്‍.
ഈ നിരീക്ഷക-നായ എന്ന നരകത്തീന്ന് ഞങ്ങളെ കരകേറ്റണേ,’ എസ്. സുധീപ് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, മഴ ശക്തമായ കഴിഞ്ഞ ദിവസം മുതലാണ് ചാനല്‍ ചര്‍ച്ചകളില്‍ സമൂഹ്യ നിരീക്ഷകന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടാറുള്ള ശ്രീജിത്ത് പണിക്കര്‍ ട്രോളുകളുമായി രംഗത്തെത്തയത്.
‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്നായിരുന്നു ശ്രീജിത്ത്
പണിക്കരുടെ ആദ്യ പോസ്റ്റ്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.
രണ്ട് ദിവസം കൂടി ഇങ്ങനെ മഴ പെയ്താല്‍ വിഷജീവികളൊക്കെ സന്തോഷം കൂടി ചങ്ക് പൊട്ടി ചത്തു പോവുമല്ലോ എന്നായിരുന്നു ഇതിനെ വിമര്‍ശിച്ച് ഒരാള്‍ എഴുതിയത്.