ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുമായ എം.എസ്. ഗില്‍ അന്തരിച്ചു. ദല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.
1996 മുതല്‍ 2001 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ഗില്‍, യുവജനകാര്യ മന്ത്രി, കായിക മന്ത്രി, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പഞ്ചാബ് കേഡറില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗില്‍ 2004ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980കളില്‍ പഞ്ചാബില്‍ കാര്‍ഷിക മന്ത്രിയായും സേവനമനുഷ്ഠിച്ചു.
പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ ഗില്‍ ‘An Indian Success Story: Agriculture and Cooperatives’ എന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
Content Highlights: Former chief election commissioner and Congress leader MS Gill passes away