അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അഞ്ച് വര്‍ഷത്തിന് ശേഷം ആപ്പില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്
ന്യൂദല്‍ഹി: ചാന്ദ്‌നി ചൗക്ക് എം.എല്‍.എയായിരുന്ന അല്‍ക്ക ലാംബ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആംആദ്മി പാര്‍ട്ടിയില്‍ നിന്നാണ് അല്‍ക്ക ലാംബ കോണ്‍ഗ്രസിലെത്തിയത്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന നേതാവ് പി.സി ചാക്കോയുടെ സാന്നിദ്ധ്യത്തിലായിരുന്നു അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
വ്യാഴാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അല്‍ക്ക ലാംബ സന്ദര്‍ശിച്ചിരുന്നു. സെബ്തംബര്‍ ആറിന് അല്‍ക്ക ലാംബ ആപ് വിട്ടിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍ ദല്‍ഹി സര്‍വ്വകലാശാല അദ്ധ്യക്ഷയായിരുന്ന അല്‍ക്ക ലാംബ 20 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ആപില്‍ ചേര്‍ന്നത്. 2015 തെരഞ്ഞെടുപ്പിലാണ് ചാന്ദ്‌നി ചൗക്കില്‍ നിന്ന് എം.എല്‍.എയായത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാംബയെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും അല്‍ക്ക ലാംബയെ പങ്കെടുപ്പിച്ചിരുന്നില്ല.