national news
മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ടു; ഒരാള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 07, 02:25 am
Wednesday, 7th July 2021, 7:55 am

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. രംഗരാജന്‍ കുമരമംഗലത്തിന്റെ ഭാര്യ കിറ്റി കുമരമംഗലം കൊല്ലപ്പെട്ട നിലയില്‍. ന്യൂദല്‍ഹി വസന്ത് വിഹാറിലെ വസതിയിലാണ് കിറ്റിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

രണ്ട് പേര്‍ കൂടി കൊലപാതകത്തില്‍ പങ്കാളികളാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിലെ കാരണമോ മറ്റു വിവരങ്ങളോ പുറുത്തുവന്നിട്ടില്ല.

പരേതനായ പി. രംഗരാജന്‍ സേലത്തു നിന്നുള്ള എം.പിയായിരുന്നു. നരസിംഹറാവു, വാജ്‌പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം.