ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ (Shanti Bhushan) അന്തരിച്ചു. 97 വയസായിരുന്നു. ഏഴ് മണിയോടെ ദല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.
1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രി ആയിരുന്നു ശാന്തി ഭൂഷണ്‍. 1980ല്‍ പ്രമുഖ എന്‍.ജി.ഒയായ ‘സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു.
പ്രമുഖ അഭിഭാഷകനും ആക്ടിവിസിറ്റുമായ പ്രശാന്ത് ഭൂഷണ്‍ മകനാണ്.
ഒരു യുഗം അവസാനിച്ചു എന്ന് മാത്രമെ എനിക്ക് പറയാന്‍ സാധിക്കുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പിതാവിന്റെ മരണം വിവരം അറിയിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിണാമങ്ങളെ അടുത്തുനിന്ന് കണ്ട വ്യക്തിയായിരുന്നു അദ്ദേഹം.
ഈ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം രണ്ട് പുസ്തകങ്ങളില്‍ എഴുതി, കോര്‍ട്ടിങ് ഡെസ്റ്റിനി, മൈ സെക്കന്‍ഡ് ഇന്നിങ്‌സ്. ഇത് നമുക്കെല്ലാവര്‍ക്കും ഒരു വലിയ നഷ്ടമാണെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.