കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുന്‍ ബി.ജെ.പി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ബരാക്പൂര്‍ ലോക്സഭാ മുന്‍ എം.പി അര്‍ജുന്‍ സിംഗ് ആണ് ടി.എം.സിയില്‍ ചേര്‍ന്നത്. ടി.എം.സി എം.പി അഭിഷേക് ബാനര്‍ജിയുമായി ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രവേശം.
അര്‍ജുന്‍ സിംഗിന് ബിഹാറിന്റെ ചുമതല നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്്.
2019ലായിരുന്നു അര്‍ജുന്‍ സിംഗ് ടി.എം.സിയില്‍ നിന്നും ബി.ജെ.പിയിലെത്തുന്നത്. ടി.എം.സിയുടെ ബാനറില്‍ സിറ്റിംഗ് എം.എല്‍.എ ആയിരിക്കെയാണ് അര്‍ജുന്‍ ബി.ജെ.യിപിയില്‍ ചേരുന്നത്. പിന്നീട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പൊതു തെരഞ്ഞെടുപ്പില്‍ എം.പിയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
ബി.ജെ.പി അംഗമായിരിക്കെ സ്വതന്തത്രമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്ന് അര്‍ജുന്‍ നേരത്തെ ആരോപിച്ചിരുന്നു.
കേരളം, പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് പോരായ്മകളുണ്ടെന്ന് ടി.എം.സി പ്രവേശനത്തിന് മുന്‍പ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടെ സംസാരിക്കുന്നതിനിടെ അര്‍ജുന്‍ പറഞ്ഞിരുന്നു. തൊഴിലാളി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ കാണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടി.എം.സിയിലേക്കുള്ള മാറ്റം.
Content Highlight: Former BJP MP joins TMC