| Friday, 18th January 2019, 8:57 pm

ബിഹാറില്‍ ബി.ജെ.പിയ്ക്ക് ആദ്യ തിരിച്ചടി; മുന്‍ എം.പി പാര്‍ട്ടിവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബി.ജെ.പി മുന്‍ എം.പിയും മുതിര്‍ന്ന നേതാവുമായ ഉദയ് സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തന്റെ മണ്ഡലത്തിലെ വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് ഉദയ് സിംഗ് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജനപ്രീതി മോദിയേക്കാള്‍ വര്‍ധിച്ചുവെന്നും ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം അംഗീകരിക്കാനാവില്ലെന്നും ഉദയ് സിംഗ് പറഞ്ഞു. പ്രതിപക്ഷമില്ലാതെ ജനാധിപത്യത്തിന് അതിജീവിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാറിന് മുന്‍പില്‍ സംസ്ഥാനത്തെ ബി.ജെ.പി ഘടകം കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സഖാവ് ആനന്ദ് എന്നുള്ള കത്താണോ നിങ്ങളുടെ തെളിവ്; തെല്‍തുംബ്‌ഡേയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് അന്താരാഷ്ട്ര അംബദ്കറൈറ്റ് സംഘടനകള്‍

15ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായിരുന്ന എന്‍.കെ സിംഗിന്റെ സഹോദരനാണ് ഉദയ് സിംഗ്. 2014 ല്‍ ജെ.ഡി.യുവിന്റെ സന്തോഷ് കുശ്വാഹയോട് തോറ്റാണ് ഉദയ് സിംഗിന് എം.പി സ്ഥാനം നഷ്ടമായത്. 2004 ലും 2009 ലും ഉദയ് സിംഗായിരുന്നു പുര്‍നേ മണ്ഡലത്തില്‍ ജയിച്ചിരുന്നത്.

ബീഹാറില്‍ ഇത്തവണ 17 വീതം സീറ്റുകളിലാണ് ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയ്ക്ക് ആറ് സീറ്റാണ് മാറ്റിവെച്ചിരിക്കുന്നത്. പുര്‍നേ മണ്ഡലത്തില്‍ ജെ.ഡി.യു ആണ് മത്സരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more