| Friday, 18th September 2020, 11:29 pm

ഉപതെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; മധ്യപ്രദേശില്‍ മുന്‍ എം.എല്‍.എ ബി.ജെ.പി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 27 നിയോജക മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ടു. മുന്‍ എം.എല്‍.എ പറുല്‍ സാഹുവാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സാഗര്‍ ജില്ലയിലെ സുര്‍ഖി മണ്ഡലത്തിലെ എം.എല്‍.എയായിരുന്നു സാഹു. സാഹുവിനെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

കമല്‍നാഥ് സാഹുവിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

സുര്‍ഖി സീറ്റില്‍ സാഹുവിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചന.

ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം വീണിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എം.എല്‍.എമാര്‍ രാജി വച്ചതോടെ കോണ്‍ഗ്രസിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായി.

2018 ഡിസംബറിലാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരമേറ്റത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former BJP MLA Parul Sahu Joins Congress Ahead of MP Bypolls

We use cookies to give you the best possible experience. Learn more