|

15 വര്‍ഷമായില്ലേ, ചിലപ്പോള്‍ തോറ്റേക്കാം; മധ്യപ്രദേശില്‍ ബി.ജെ.പിയുടെ തോല്‍വി പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയെ ജനം കൈവിട്ടേക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ബാബു ലാല്‍ ഗോര്‍. ബി.ജെ.പി ഭരണത്തില്‍ തൃപ്തരല്ലെന്നാണ് ജനം നല്‍കുന്ന സൂചന.

എല്ലാ തവണയും ബി.ജെ.പി തന്നെ ജയിച്ചുകൊള്ളണമെന്നില്ല. ചിലപ്പോള്‍ തോറ്റേക്കാം. പ്രത്യേകിച്ചും 15 വര്‍ഷമായി ഒരു സംസ്ഥാനത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി.


മിസോറാമില്‍ മുഖ്യമന്ത്രി തോറ്റു; വിജയം എം.എന്‍.എഫിന്


മധ്യപ്രദേശില്‍ ബി.ജെ.പി അധികാരത്തില്‍ തുടരണമെന്നാണ് ആഗ്രഹം. ജനവിധി നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. മകള്‍ കൃഷ്ണ ഗൗര്‍ വിജയിക്കുമോ എന്ന ചോദ്യത്തിന് വലിയ മാര്‍ജിനില്‍ വിജയം ഉറപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മധ്യപ്രദേശില്‍ 115 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 103 സീറ്റുകളില്‍ ബി.ജെ.പിയാണ് ഉള്ളത്.

Latest Stories