| Sunday, 5th June 2022, 8:10 pm

പുതിയ താരങ്ങളും ആര്‍മിയും ഉണ്ടാകും, പക്ഷെ മോഹന്‍ലാല്‍ ഇവിടെ തന്നെ കാണും; വിദ്വേഷ കമന്റുകള്‍ക്കെതിരെ ഷിയാസ് കരീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബോസ് മത്സരാര്‍ത്ഥി റോബിനെ പുറത്താക്കിയതിന് പിന്നാലെ മോഹന്‍ലാലിനെതിരെയുള്ള അധിക്ഷേപത്തെ വിമര്‍ശിച്ച് മുന്‍ ബിഗ് ബോസ് താരം ഷിയാസ് കരീം. മോഹന്‍ലാല്‍ എന്ന നടന്‍ നമുക്ക് ആരാണെന്ന് നിങ്ങള്‍ മറക്കരുതെന്നും മലയാള സിനിമയുടെ വളര്‍ച്ചയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ പങ്ക് ചെറുതല്ലെന്നും ഷിയാസ് പറഞ്ഞു.

ബിഗ് ബോസില്‍ ഇനിയും പുതിയ താരങ്ങളും ആര്‍മിയും ഉണ്ടാകുമെന്നും പക്ഷെ മോഹന്‍ലാല്‍ എന്ന നടന്‍ ഇവിടെ തന്നെ കാണുമെന്നും ഷിയാസ് പറഞ്ഞു. മോഹന്‍ലാല്‍ വിമര്‍ശനത്തിന് അതീതമാണ് എന്നല്ല പറഞ്ഞതെന്നും ബിഗ് ബോസിന്റ അവതാരകനായത് കൊണ്ട് മാത്രം മോഹന്‍ലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നും ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

സഹ മത്സരാര്‍ത്ഥിയെ ശാരീരികമയി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അധിക്ഷേപവും വിദ്വേഷ കമന്റുകളുമായി റോബിന്‍ ആരാധകര്‍ എത്തിയിരുന്നു.

കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ പുറത്താക്കിയപ്പോഴും ഇത്തരത്തില്‍ രജിത്തിന്റെ ആരാധകര്‍ മോഹന്‍ലാലിന് എതിരെ തിരിഞ്ഞിരുന്നു. സഹമത്സരാര്‍ത്ഥിയെ ശാരീരികമായി അക്രമിച്ചതിനെ തുടര്‍ന്നാണ് രജിത്തിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്.

ഷിയാസ് കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാല്‍ എന്ന നടന്‍ നമുക്ക് ആരാണെന്ന് നിങ്ങള്‍ മറക്കരുത്, മലയാള സിനിമയുടെ വളര്‍ച്ചയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള ഇന്‍ഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹന്‍ലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓര്‍ക്കുക.

ബിഗ് ബോസ് സീസണ്‍ ഇനിയും ഉണ്ടാകും. ഇനിയും ഒരുപാട് തരംഗങ്ങള്‍ ഉണ്ടാകും പുതിയ താരങ്ങളും ആര്‍മിയും ഉണ്ടാകും പക്ഷെ മോഹന്‍ലാല്‍ എന്ന നടന് ഇവിടെ തന്നെ കാണും! അതിനര്‍ത്ഥം മോഹന്‍ലാല്‍ എന്ന നടന്‍ വിമര്‍ശനത്തിന് അതീതമാണ് എന്നല്ല പക്ഷെ ബിഗ് ബോസിന്റ അവതാരകനായത് കൊണ്ട് മാത്രം മോഹന്‍ലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് !…പത്മഭൂഷണ്‍ നല്‍കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റ അവതാരകനായി എന്ന പേരില്‍ ചിലര്‍ പോയി തെറി വിളിക്കുന്നത്

Content Highlight: Former Bigg Boss star Shias Kareem criticizes over harassment against Mohanlal after Bigg Boss contestant Robin fired

Latest Stories

We use cookies to give you the best possible experience. Learn more