ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ടാലന്റഡ് കളിക്കാരിൽ ഒരാളായിരുന്നു ഫ്രാൻസിന്റെ ഇതിഹാസം സിനദിൻ സിദാൻ. പ്ലെയറായും കോച്ചായും തന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ സിദാൻ സ്വന്തമാക്കിയിട്ടുണ്ട്.
പ്ലെയിങ് കരിയറിൽ ഇതിഹാസമായ സിദാൻ കോച്ചിങ് കരിയറിലേക്ക് വന്നപ്പോൾ മറ്റാർക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.
റയൽ മാഡ്രിഡിന്റെ കോച്ചായിരുന്ന മുൻ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്.
തുടർന്ന് പല വൻ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നുണ്ടെങ്കിലും അദ്ദേഹം പോകാൻ തയ്യാറായിരുന്നില്ല.
എന്നാലിപ്പോൾ അദ്ദേഹം യുവന്റസിന്റെ കോച്ചായി സ്ഥാനമേൽക്കാൻ പോകുന്നെന്ന വാർത്തക്ക് പിന്നാലെ സിദാനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ പരിശീലകനും ബെൽജിയൻ അസിസ്റ്റന്‍റ് കോച്ചുമായ തിയറി ഹെൻറി.
ഈ സീസണിലെ ടീമിന്റെ മോശം പ്രകടനം കാരണം യുവന്റസിന്റെ നിലവിലെ കോച്ചായ അല്ലെഗ്രിയെ പുറത്താക്കാൻ ക്ലബ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
അല്ലെഗ്രിയുടെ സ്ഥാനത്തേക്കാണ് സിദാനെ കൊണ്ട് വരാൻ യുവന്റസ് ശ്രമം നടത്തുന്നത്.
എന്നാൽ സിദാന് പല ക്ലബ്ബുകളുമായും ബന്ധമുണ്ടെന്നല്ലാതെ ഒന്നിലേക്കും പോകില്ലെന്നും ഫ്രഞ്ച് ദേശീയ ക്ലബ്ബിന്റ മാനേജരായി അദ്ദേഹം ചുമതലയെടുക്കുമെന്നാണ് താൻ മനസിലാക്കുന്നതെന്നും ഹെൻറി കൂട്ടിച്ചേർത്തു.
പരിശീലക സ്ഥാനത്ത് തുടർന്നപ്പോഴൊക്കെ ക്ലബ്ബുകളെ ഉയരങ്ങളിലേക്കെത്താൻ സിദാന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിദാന്റെ പരിശീലനം ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ക്ലബ്ബുകളും.
മുമ്പ് സിദാൻ പി.എസ്.ജിയുടെ കോച്ചായി ചുമതലയേൽക്കുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
കാർലോ ആൻസിലോട്ടിയുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു സിദാൻ റയലിൽ കോച്ചിങ് കരിയർ ആരംഭിച്ചത്.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് സിദാൻ റയലിനെ പരിശീലിപ്പിച്ചത്. 2016 ൽ ആഞ്ചലോട്ടിയുടെ പിൻഗാമിയായി എത്തിയ സിദാൻ 2018 ൽ സിദാൻ റയൽ വിടുന്നത് തുടർച്ചയായി മൂന്നാം ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തിട്ടായിരുന്നു.
പിന്നീട് തിരിച്ച് വന്നെങ്കിലും ലാ ലിഗ കിരീടം നേടിക്കൊടുക്കാനെ സിദാന് കഴിഞ്ഞുള്ളൂ. 2021 മെയിൽ സിദാൻ റയലുമായുള്ള കരാർ അവസാനിപ്പിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കാസിമെറോ, ബെൻസെമ, മാർസലോ, വരാനെ, ഗാരെത് ബെയിൽ, ഡി മരിയ കൂട്ടുകെട്ടുകളെ വിദഗ്ധമായി ഉപയോഗിച്ചായിരുന്നു സിദാൻ യൂറോപ്പ് ഒന്നൊന്നായി വെട്ടിപ്പിടിച്ചത്.
Content Highlights: Former Belgian player criticizes Zinadine Zidane