മെസി ബാലണ്‍ ഡി ഓര്‍ നേടിയത് ഒന്നും ഒരു വാര്‍ത്തയല്ല; മുന്‍ ബാഴ്സ മാനേജര്‍
കഴിഞ്ഞ ദിവസം അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. മെസി ഈ അവാര്‍ഡ് നേടിയതിനെകുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ ബാഴ്സലോണ മാനേജര്‍ ഏണസ്റ്റോ വാല്‍വെര്‍ഡെ.
മെസി ബാലണ്‍ ഡി ഓര്‍ നേടുന്നത് പ്രധാന വാര്‍ത്തയല്ലെന്നാണ് വാല്‍വെര്‍ഡെ പറഞ്ഞത്.
‘ലയണല്‍ മെസി മറ്റൊരു ബാലണ്‍ ഡി ഓര്‍ നേടി. ഇതൊരു വാര്‍ത്തയല്ല. അവന്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ക്ക് നിങ്ങള്‍ വിലകൊടുക്കണം. അവന്‍ ലോകകപ്പ് നേടി. ഇത് യുക്തിസഹമാണ് എന്നാല്‍ എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്,’ വാല്‍വെര്‍ഡെ ഉദ്ധരിച്ച് ബാഴ്സ ബ്ലൂഗ്രേന്‍സ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിനെയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും മറികടന്നുകൊണ്ടായിരുന്നു മെസി എട്ടാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കാനും ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകള്‍ നേടാനും മെസിക്ക് സാധിച്ചു. ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിക്ക് വേണ്ടി 21 ഗോളും 20 അസിസ്റ്റും മെസി നേടി. പാരീസിനൊപ്പം ലീഗ് വണ്‍ കിരീടവും മെസി നേടി. ഈ മികച്ച പ്രകടനങ്ങളാണ് ലയണല്‍ മെസിയെ എട്ടാം ബാലണ്‍ ഡി ഓറിന് അര്‍ഹനാക്കിയത്.
അതേസമയം നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 52 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും നേടി. സിറ്റിക്കൊപ്പം ട്രബിള്‍ കിരീടവും ഹാലണ്ട് സ്വന്തമാക്കിയിരുന്നു.
Content Highlight: Former Barcelona Manager talks about Messi Ballon d’ or won.