ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ. ഒരുപാട് കളിക്കാരും കോച്ചുമാരും മാറി മാറി വരുന്ന ടീമാണ് ബാഴ്‌സ. ബാഴ്‌സയുടെ മുന്‍ കോച്ചായിരുന്നു സെറ്റിയന്‍.
2020ല്‍ എട്ട് മാസമായിരുന്നു അദ്ദേഹം ബാഴ്‌സ കോച്ചായി നിന്നത്. 25 മത്സരങ്ങളില്‍ മാത്രമേ സെറ്റിയന്‍ ബാഴ്‌സയുടെ കോച്ചായി നിലനിന്നുള്ളു. 25 മത്സരത്തില്‍ 16 കളിയും ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചിരുന്നുവെങ്കിലും ഡ്രസിങ് റൂമില്‍ ടീമിന്റെ റെസ്‌പെക്റ്റ് നേടിയെടുക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല.
ഇപ്പോഴിതാ റയല്‍ ബെറ്റിസിന്റെ കോച്ചായിരുന്നപ്പോള്‍ ബാഴ്‌സയെ തോല്‍പ്പിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമെന്നാണ് സെറ്റിയന്‍ പറയുന്നത്.
‘ക്യാമ്പ് നൗവില്‍ ബാഴ്സലോണയെ തോല്‍പ്പിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു,’സെറ്റിയന്‍ പറഞ്ഞു.
2018ലായിരുന്നു ബാഴ്‌സയെ ക്യാമ്പ് നൗവില്‍ വെച്ച് റയല്‍ ബെറ്റിസ് 4-3 എന്ന സ്‌കോറില്‍ തകര്‍ക്കുന്നത്. മെസി രണ്ട് ഗോളുകള്‍ നേടിയെങ്കിലും ബാഴ്‌സക്ക് ജയിക്കാന്‍ അത് പോരായിരുന്നു.
26 തവണ സ്പാനിഷ് ചാമ്പ്യന്‍മാരായ ബാഴ്‌സക്കെതിരെ മറ്റൊരു അമ്പ് കൂടെ സെറ്റിയന്‍ നെയ്തിരുന്നു. തന്റെ ഫുട്‌ബോള്‍ തത്ത്വചിന്തയ്ക്ക് സമയവും അവസരവും ബാഴ്‌സ അനുവദിച്ചില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
2020 ഓഗസ്റ്റില്‍ ബാഴ്‌സ വിട്ടതിന് ശേഷം സെറ്റിയന്‍ വേറെ ക്ലബ്ബിലൊന്നും കോച്ചായി പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാ ക്ലബ്ബിനോടുമായി തനിക്ക് ഒരു സ്‌റ്റൈലുണ്ടെന്നും, എന്റെ സര്‍വീസ് ആവശ്യമുണ്ടെങ്കെില്‍ എന്റെ ഐഡിയ റെസ്‌പെക്റ്റ് ചെയ്യണമെന്നും സെറ്റിയന്‍ പറഞ്ഞു.
‘എന്റെ സേവനങ്ങളില്‍ താല്‍പര്യമുള്ള എല്ലാ ക്ലബ്ബുകളില്‍ നിന്നും ഞാന്‍ ഒരു കാര്യം മാത്രമേ ചോദിക്കൂ. എനിക്ക് ജീവിതത്തിലും കളിയിലും എന്റേതായ രീതികളുണ്ട്. അവര്‍ക്ക് എന്നെ വേണമെങ്കില്‍, അവര്‍ എന്റെ നിര്‍ദേശത്ത മാനിക്കണം,’ സെറ്റിയന്‍ പറഞ്ഞു.
25 മത്സരങ്ങള്‍ക്ക് ശേഷം ബാഴ്‌സ ബോര്‍ഡ് കോച്ചിനെ പുറത്താക്കുകയായിരുന്നു.