ബാഴ്‌സലോണക്ക് ഒരിക്കലും മറക്കാനാവാത്ത മത്സരമാണ് 2020-21 സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ ബയേണ്‍ മ്യൂണിക്കിലെ മത്സരം. ബാഴ്‌സയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം തോല്‍വികളില്‍ ഒന്നായിരുന്നു അന്ന് ബയേണെതിരെ ബാഴ്‌സ നേരിട്ടത്.
ബാഴ്‌സ അടിച്ച രണ്ട് ഗോളിനെതിരെ എട്ട് ഗോളാണ് ബയേണ്‍ അന്ന് ബാഴ്‌സയുടെ പോസ്റ്റില്‍ അടിച്ചത്. അന്ന് ബാഴ്‌സയുടെ കോച്ചായിരുന്നു ക്വിക്കെ സെതിയന്‍. റയല്‍ ബെറ്റിസില്‍ നിന്നും ആ വര്‍ഷമായിരുന്നു അദ്ദേഹം കാറ്റലന്‍ പടയുടെ കൂടെ എത്തുന്നത്. എന്നാല്‍ ബയേണെതിരെയുള്ള മത്സരം കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തെ കോച്ച് സ്ഥാനത്ത് നിന്നും ബാഴ്‌സ പുറത്താക്കുകയായിരുന്നു.
ഇന്‍ഫോര്‍മെ സെതിയന്‍ എന്ന പരിപാടിയില്‍ വെച്ച് ബാഴ്‌സയുടെ എക്കാലത്തേയും വലിയ സൂപ്പര്‍താരമായ ലയണല്‍ മെസിയെക്കുറിച്ച് ചോദിക്കുന്നുണ്ട്. മെസിയെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സെതിയന്‍ കോച്ചായിരുന്നപ്പോള്‍ ബാഴ്‌സയുടെ നായകന്‍ ലയണല്‍ മെസിയായിരുന്നു. മെസിക്ക് ഏറ്റവും വിമര്‍ശനം ലഭിച്ച വര്‍ഷം കൂടെയായിരുന്നു അത്. കളിക്കാരനായും നായകനായും മെസി മറക്കാന്‍ ആഗ്രഹിക്കുന്ന സീസണായിരിക്കുമത്.
‘കംഫിര്‍ട്ടബിള്‍ അല്ലാത്ത ഒരുപാട് പ്രത്യേക സാഹചര്യങ്ങളായിട്ടുണ്ട്. മെസിയെ കുറിച്ച് സംസാരിക്കാതിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ഇങ്ങനെയായിരുന്നു സെതിയന്റെ വാക്കുകള്‍.
സെതിയന്റെ അസിസ്റ്റന്റായിരുന്ന സറാബിയയും തന്റെ ബാഴ്‌സയിലെ അനുഭവം പങ്കുവെക്കുന്നുണ്ട്. ആദ്യമൊക്കെ നല്ല ടീമുമായി നല്ല ബന്ധമായിരുന്നുവെന്നും എന്നാല്‍ റിസല്‍റ്റ് മോശമായത് ബന്ധത്തെ ബാധിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. സെതിയന്‍ ടീമില്‍ സന്തുഷ്ടനല്ലായിരുന്നവെന്നും അദ്ദേഹം പറയുന്നു.
Content Highlight: former Barcelona coach Quique Setien says He dont Like to talk about lionel Messi