എസ്പാനോള്‍: ബാഴ്‌സലോണ മുന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെ സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലകനാകും. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയല്‍സാണ് എന്റിക്വെയെ സ്‌പെയിനിന്റെ പരിശീലകനായി തെരഞ്ഞെടുത്തത്.
നേരത്തെ സ്‌പെയിന്റെ പരിശീലകനായിരുന്ന ജൂലന്‍ ലോപ്‌തെഗ്യു ലോകകപ്പിന് മുന്‍പ് പരിശീലകസ്ഥാനം രാജിവെച്ചിരുന്നു.
ALSO READ: നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍; സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു
2010 ലോകകപ്പ് ചാമ്പ്യന്‍മാരായ സ്‌പെയിനിന് റഷ്യയില്‍ മികച്ച പ്രകടനം നടത്താനായിരുന്നില്ല. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിനിന് മടക്ക ടിക്കറ്റ് നല്‍കിയത്.
റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, എന്നിവര്‍ക്കായി രണ്ട് ലാലിഗ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും എന്റിക്വെ നേടിയിട്ടുണ്ട്. ബാഴ്‌സയ്ക്കായി 2014-2017 കാലയളവില്‍ 3 കിംഗ്‌സ് കപ്പ് കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
WATCH THIS VIDEO: