ലഖ്നൗ: ദേഹത്ത് ചാണകം പൂശി ഹോളി ആഘോഷിച്ച ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മുന്‍ ഡീനിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ചാണകം പവിത്രമെന്ന് പറഞ്ഞുകൊണ്ടാണ് പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറും കൂടിയായിരുന്ന കൗശല്‍ കിഷോര്‍ മിശ്ര വിചിത്രമായി ഹോളി ആഘോഷിച്ചത്.
എന്നാല്‍ ഈ കാഴ്ച വിചിത്രമായി കാണേണ്ടതില്ലെന്നും ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറില്‍ നിന്ന് ഇതെല്ലാം പ്രതീക്ഷിച്ചാല്‍ മതിയെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
Kaushal Kishor Mishra, former Dean and professor, department of political science, BHU (Varanasi) pic.twitter.com/qrLoZsVJMQ
ചാണകം ദേഹത്ത് പുരട്ടി ഹോളി ആഘോഷിക്കുന്ന ഡീനിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനം ഉയര്‍ന്നത്. താന്‍ ഹോളി ആഘോഷിച്ചത് ഇങ്ങനെയാണെന്ന് പറഞ്ഞുകൊണ്ട് കിഷോര്‍ മിശ്ര തന്നെയാണ് എക്‌സില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
ചാണകം കൊണ്ടുള്ള ഹോളി ആഘോഷം ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഒരു ആചാരമാണെന്നാണ് വീഡിയോയില്‍ കിഷോര്‍ മിശ്ര പറയുന്നത്. ഇത് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും കിഷോര്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം സ്റ്റീല്‍ പത്രങ്ങള്‍ തമ്മില്‍ കൂട്ടിയടിച്ചാല്‍ കൊറോണ മാറുമെന്നും അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഏതാനും ആളുകള്‍ പത്രങ്ങള്‍ കൂട്ടിയടിച്ചതിന്റെ വാര്‍ഷിക ദിനങ്ങളിലാണ് ഈ ഹോളി ആഘോഷവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സമാധാനത്തിന്റെ വര്‍ണങ്ങള്‍ വിതറേണ്ട ദിവസമാണ് ഹോളി. ഈ ദിനങ്ങളില്‍ വിദ്യാസമ്പന്നരായ ആളുകളില്‍ നിന്ന് മനുഷ്യരില്‍ ആരോചകമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകുന്നു എന്നത് വേദനാജനകമാണെന്നും വിമര്‍ശകര്‍ പറയുന്നു.
Content Highlight: Former Banaras Hindu University dean celebrated Holi by smearing dung on his body