| Tuesday, 27th April 2021, 9:38 pm

പാറ്റ് കമ്മിന്‍സിന്റെ ചലഞ്ച് ഏറ്റെടുത്തു; ഇന്ത്യക്കായി ബിറ്റ് കോയിന്‍ നല്‍കി ബ്രെറ്റ് ലീ

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍ : കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രയാസത്തിലായ ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ഇന്നലെ 50,000 ഡോളര്‍ നല്‍കിയതിന് പിന്നാലെയാണ് ബ്രെറ്റ് ലീയുടെ സഹായം.

ഇന്ത്യ നേരിടുന്ന കടുത്ത ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 40,82,928.35 രൂപയാണ്(ഒരു ബിറ്റ് കോയിന്‍) ബ്രെറ്റ് ലീ സംഭാവന നല്‍കിയത്. ട്വിറ്ററിലൂടെയാണ് ലീ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ത്യ എപ്പോഴും എനിക്ക് രണ്ടാമത്തെ വീട് പോലെയാണ്. കളത്തിലുണ്ടായപ്പോഴും പിന്നീട് വിരമിച്ച ശേഷവും ഇന്ത്യന്‍ ജനതയില്‍ നിന്ന് ലഭിച്ച സ്നേഹം എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യന്‍ ജനത ബുദ്ധിമുട്ടുന്നത് സങ്കടകരമാണ്.

ഈ ദുരവസ്ഥയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഞാനും ഒത്തുചേരുന്നു. ഇന്ത്യയിലെ ആശുപത്രികളില്‍ ഓക്സിജന്‍ സപ്ലൈ സുഗമമാക്കാന്‍ ഒരു ബിറ്റ് കോയിന്‍ സംഭാവന നല്‍കുന്നു”- ലീ ട്വീറ്റ് ചെയ്തു.

ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാമെന്നും കൊവിഡിനെതിരേ രാപ്പകല്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നും ലീ പറഞ്ഞു.

പാറ്റ് കമ്മിന്‍സിന്റെ നടപടിയെ അഭിനന്ദിക്കാനും ലീ മറന്നില്ല. നേരത്തെ, ഇന്ത്യയ്ക്ക് സഹായവുമായി എത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് സഹതാരങ്ങളെല്ലാം ഇന്ത്യക്ക് സഹായങ്ങളെത്തിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 Content Highlight-  Former Australian fast bowler Brett Lee helps India 

Latest Stories

We use cookies to give you the best possible experience. Learn more