| Tuesday, 21st June 2022, 5:16 pm

ഞാന്‍ അടുത്ത് ചെന്നപ്പോള്‍ അവന്‍ പൊട്ടിക്കരയുകയായിരുന്നു; സിറാജിനെ കുറിച്ച് മുന്‍ ഓസീസ് നായകന്‍ ടിം പെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനേല്‍ക്കേണ്ടി വന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍.

2020-21 ലെ ഓസീസ് പര്യടനത്തിലായിരുന്നു ഓസീസ് ആരാധകരില്‍ നിന്നും സിറാജിന് വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്നത്.

സിഡ്‌നി ടെസ്റ്റിലായിരുന്നു ഓസീസ് ആരാധകര്‍ സിറാജിനോട് നിലവിട്ടുപെരുമാറിയത്.

ഒരു ഡോക്യു-സീരിസിലായിരുന്നു പെയ്‌നിന്റെ തുറന്നുപറച്ചില്‍.

‘സിറാജിനടുത്തേക്ക് ചെന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. അത് അവനെ ആഴത്തില്‍ മുറിവേല്‍പിച്ചിരുന്നു.

അവന്റെ പിതാവിന്റെ മരണത്തിന്റെ വേദനയിലൂടെയായിരുന്നു അവന്‍ പൊയ്‌ക്കൊണ്ടിരുന്നത്. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു,’ പെയ്ന്‍ പറയുന്നു.

ബൗണ്ടറി റോപ്പിനടുത്ത് ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു താരത്തിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. സംഭവം സിറാജ് ഉടനെ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ (അന്നത്തെ) അജിന്‍ക്യ രഹാനെയെയും ഫീല്‍ഡ് അമ്പയര്‍മാരെയും അറിയിച്ചു.

ഇന്ത്യന്‍ താരങ്ങള്‍ പരാതി ഉന്നയിച്ചതോടെ അവരെ സ്‌റ്റേഡിയത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ടീമിനും സിറാജിനും പൂര്‍ണ പിന്തുണയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയത്.

Content Highlight:  Former Australian Captain Tim Paine recalls meeting Siraj after racial abuse

Latest Stories

We use cookies to give you the best possible experience. Learn more