സിഡ്‌നി: ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങളെ പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ബോളര്‍ ബ്രെറ്റ് ലീ. ടൂര്‍ണമെന്റിലെ താരമായി മാറിയ ഷെഫാലി വര്‍മയെ പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ് ബ്രെറ്റ് ലീയുടെ അഭിനന്ദനവും ആശംസകളും അറിയിച്ചത്. ‘ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും മികച്ച വനിതാതാരങ്ങളിലൊരാളാണ് ഷെഫാലി. ഇത്ര ക്ലീനായി പന്തടിച്ചകറ്റുന്ന ഒരു താരത്തെ വനിതാ ക്രിക്കറ്റില്‍ കണ്ടിട്ടില്ല.’ ബ്രെറ്റ് ലീ പറഞ്ഞു.
വനിതാ ടി-20 ലോകക്കപ്പില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഫൈനല്‍ നടക്കാനിരിക്കേയാണ് ഇന്ത്യക്ക് ആശംസകളുമായി ബ്രെറ്റ് ലീ എത്തിയത്. ഓസീസ് ടീം ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹമെങ്കിലും ഇന്ത്യ ജയിച്ചാല്‍ അതൊരു വിപ്ലമായിരിക്കുമെന്ന് ബ്രെറ്റ് ലീ മനോരമയോട് പറഞ്ഞു.
‘മെഗ് ലാനിങിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീം ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഇന്ത്യ ജയിച്ചാല്‍ അതൊരു ബ്രേക്ക് ത്രൂ ആയിരിക്കും. വിജയിച്ചാല്‍ ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് പതിന്മടങ്ങ് പ്രചാരം ലഭിക്കും.’ ബ്രെറ്റ് ലീ പറഞ്ഞു.
നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയും ആദ്യമായി ഫൈനലില്‍ എത്തുന്ന ഇന്ത്യയും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് മാച്ച്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സെമി ഫൈനല്‍ മത്സരങ്ങളില്‍ മഴ വില്ലനായി എത്തിയതോടെയാണ് ഇന്ത്യയും ഓസ്ട്രേലിയും ഫൈനലിലെത്തിയത്. ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മഴ മൂലം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായ ഇന്ത്യ ഫൈനലിലെത്തി. ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മത്സരം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതോടെയായിരുന്നു ഓസ്ട്രേലിയ ഫൈനലിലെത്തിയത്.
ടൂര്‍ണമെന്റില്‍ ഗംഭീരപ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ഫൈനലിലെത്തുന്നത്. ചാംപ്യന്‍ന്മാരായ ഓസ്‌ട്രേലിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകളുമായി നടന്ന മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു.
ആദ്യ മത്സരത്തില്‍ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. ഹര്‍മീന്‍പ്രീത് കൗറിന്റെ ക്യാപറ്റന്‍സിയില്‍ ആദ്യ ടി-20 കിരീടം ഇന്ത്യ നേടുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ