|

ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറല്‍ ഗുലാം വഹന്‍വതി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

VAHANVATI-2ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറല്‍ ഗുലാം വഹന്‍വതി അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബോധയെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

നിയമ തലത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ച ഇന്ത്യയിലെ ആദ്യ മുസ്ലിം ഉദ്യോഗസ്ഥനായിരുന്നു ഗുലാം വഹന്‍വതി. പതിമൂന്നാമത് അറ്റോര്‍ണി ജനറലായി 2009-ലായിരുന്നു അദ്ദേഹം നിയമിതനായത്.

[]മൂന്ന് വര്‍ഷത്തേക്കായിരുന്നു ആദ്യനിയമനം. തുടര്‍ന്ന് 2012-ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രണ്ട് വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. 2014 മെയില്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഗുലാം വഹന്‍വതി രാജിവെയ്ക്കുകയായുരുന്നു.

2011ന്റെ തുടക്കത്തിന്‍ ടു-ജി സ്‌പെക്ട്രം കേസില്‍ ആരോപണ വിധേയനായ വഹന്‍വതിയെ 2011 സെപ്റ്റബറില്‍ സി.ബി.ഐ കുറ്റവിമുക്തനാക്കി.

അറ്റോര്‍ണി ജനറലാവുന്നതിനു മുമ്പ് അദ്ദേഹം ഇന്ത്യയുടെ സോളിറ്റര്‍ ജനവറലായി സേവനം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അഡ്വൊക്കേറ്റ് ജനറലായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.