ആദിലാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ ആദിലാബാദ് എം.പി രമേഷ് രാത്തോഡ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നതാണ് സംസ്ഥാനത്ത് മറ്റൊരു തിരിച്ചടി സമ്മാനിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി രമേഷ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടികളിലൊന്നും പങ്കെടുക്കാറില്ല. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിവരം.
നേരത്തെ ടി.ആര്‍.എസിലായിരുന്നു രമേഷ്. 2018 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. രമേഷിന്റെ തിരിച്ചുവരവ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഊര്‍ജ്ജമേകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ആദിലാബാദില്‍ കഴിഞ്ഞ അഞ്ച് മാസമായി കോണ്‍ഗ്രസിന് ജില്ലാ അദ്ധ്യക്ഷനില്ല. കോണ്‍ഗ്രസിന് സ്വാധീനമുള്ള ഇവിടെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ധ്യക്ഷനില്ലാതെയുള്ള സമയത്ത് രമേഷിനെ പോലുള്ള മുതിര്‍ന്ന നേതാവ് പാര്‍ട്ടിയിലെത്തുന്നത് ഗുണകരമാവുമെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശ്വാസം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ