ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയാണ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെതിരെ കളത്തില്‍ ഇറങ്ങുന്നത്.
എന്നാല്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കെതിരെ വിജയിച്ചു കൊണ്ട് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനായിരിക്കും ബംഗ്ലാദേശ് ലക്ഷ്യമിടുക.
Barbados ✈️ Antigua #TeamIndia have arrived for today’s Super 8 clash against Bangladesh 👌👌#T20WorldCup pic.twitter.com/RM54kEWP3W
— BCCI (@BCCI) June 22, 2024
ഈ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ് താരം ഇയാന്‍ സ്മിത്ത്. പന്തിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റുമായി താരതമ്യപ്പെടുത്തികൊണ്ട് സംസാരിക്കുകയായിരുന്നു മുന്‍ ന്യൂസിലാന്‍ഡ് താരം ഇയാന്‍ സ്മിത്ത്.
‘റിഷബ് പന്തിന് ഇനിയും കുറച്ചുസമയം ക്രിക്കറ്റില്‍ മുന്നോട്ടു പോകാന്‍ സാധിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിരയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും ഏകദിനത്തില്‍ ആണെങ്കില്‍ ടോപ്പ് ഓര്‍ഡറിലും ബാറ്റ് ചെയ്യാനും സാധിക്കുന്ന ഒരു മികച്ച താരമാണ് അവന്‍. അതുകൊണ്ടുതന്നെ ആദം ഗില്‍ക്രിസ്റ്റുമായി അവന് വളരെയധികം സാമ്യമുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ കൂടി അവന്‍ ഇതേ രീതിയില്‍ മികച്ച പ്രകടനം നടത്തിയാല്‍ എല്ലാവരും പന്തും ഗില്‍ക്രിസ്റ്റും ഒരേപോലെയാണെന്ന് പറയും,’ ഇയാന്‍ സ്മിത്ത് പറഞ്ഞു.
Content Highlight: Formar Newzealand Cricketer talks about Rishabh Pant