ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തിന് ശേഷമുണ്ടാകുമെന്നാണ് അറിയുന്നത്. ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് അറിയുന്നത്.[]
വിദേശ നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുള്ളതിനാല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ്ണ അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വിദേശ നിക്ഷേപകര്‍ക്ക് ചില്ലറ മേഖലയില്‍ പ്രവേശനം നല്‍കുന്നത് ആഗോള നിക്ഷേപക രംഗത്ത് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം അനുവദിക്കുന്നതിന് പിന്തുണ തേടി കേന്ദ്ര വ്യാവസായിക മന്ത്രി ആനന്ദ് ശര്‍മ്മ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരത്തേ കത്തയച്ചിരുന്നു.