| Thursday, 1st July 2021, 3:25 pm

കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വിറ്റു; പിറകില്‍ വന്‍ റാക്കറ്റെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യജരേഖയുണ്ടാക്കി വിറ്റ രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

അഭയകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളില്‍ ഒരു വയസുകാരനുമുണ്ട്. ഇദയം ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.ആര്‍. ശിവകുമാര്‍ ഒളിവിലാണ്.

സര്‍ക്കാര്‍ ആശുപത്രിയായ രാജാജി ആശുപത്രിയില്‍ ഒരു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇത് അന്വേഷിച്ചതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടികള്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജ രേഖയുണ്ടാക്കി രണ്ട് ദമ്പതികള്‍ക്കായിരുന്നു നല്‍കിയത്. ജൂണ്‍ 13നും 16നുമാണ് കുട്ടികളെ കൈമാറിയത്.
ഇതിന് ഇദയം ട്രസ്റ്റിന് സംഭാവന നല്‍കിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.

കുട്ടി മരിച്ചതായും സംസ്‌കരിച്ചതായും വ്യാജരേഖയുണ്ടാക്കുകയും അമ്മയെ വിശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു. അഭയകേന്ദ്രത്തില്‍ താമസിക്കുന്ന ഈശ്വരയ്യയുടെ കുട്ടിയായിരുന്നു ഇത്.

കുട്ടിയെ സംസ്‌കരിച്ച സ്ഥലമെന്ന പേരില്‍ അമ്മയെ കൊണ്ടുപോയി കാണിച്ച് വിശ്വസിപ്പിക്കാനും ശ്രമം നടന്നതായും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

forging Covid death certificate and sells children ; Indication of a large racket in the back

We use cookies to give you the best possible experience. Learn more