| Thursday, 29th March 2018, 11:33 am

മോദി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് തൊഴില്‍ സാധ്യത വന്‍തോതില്‍ കുറഞ്ഞു: ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞതായി ആര്‍.ബി.ഐ കണക്കുകള്‍. ഇന്ത്യയിലെ തൊഴില്‍ സാധ്യതയുടെ വളര്‍ച്ച 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 0.1 ശതമാനവും 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 0.2 ശതമാനവും കുറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഒരു കോടി തൊഴിലുകള്‍ നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി എത്തിയ മോദി സര്‍ക്കാരിന്റെ ഭരണകാലയളവിലാണ് തൊഴില്‍ സാധ്യതകളുടെ ഈ കുറച്ചില്‍.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പിന്തുണയോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ക്ഷമതയെ കുറിച്ച് വിശകലനം ചെയ്യുന്ന കെ.എല്‍.ഇ.എം.എസ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആര്‍.ബി.ഐ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Also Read: ഒടുക്കം അംബേദ്കറുടെ പേരും മാറ്റി യു.പി സര്‍ക്കാര്‍; കൂട്ടിച്ചേര്‍ത്തത് ‘രാംജി’ യെന്ന വാക്ക്


കൃഷി, വനം, മത്സ്യബന്ധനം, ഖനനം, ഭക്ഷ്യ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍, ട്രാന്‍സ്‌പോര്‍ട്ട് ഉപകരണങ്ങള്‍, വ്യാപാരം എന്നീ മേഖലകളിലാണ് 2014-15, 2015-16 വര്‍ഷങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുള്ളത്. എന്നാല്‍ 2014-15, 2015-16 വര്‍ഷങ്ങളില്‍ യഥാക്രമം 7.4 ശതമാനവും 8.2 ശതമാനവും ജി.ഡി.പിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് “തൊഴില്‍ സാധ്യതകളെ നശിപ്പിക്കുന്ന വളര്‍ച്ച”യാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴിലുകളുടെ എണ്ണം കൂടിയിട്ടുണ്ട്.

കൃഷി ഒഴികെയുള്ള തൊഴില്‍ മേഖലയില്‍ പോലും 79 ശതമാനം ആളുകള്‍ക്കും തൊഴില്‍ സുരക്ഷയില്ലാത്ത ഇന്ത്യയില്‍ സെപ്തംബറില്‍ മോദി നടപ്പിലാക്കിയ നോട്ടു നിരോധനം കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.



Also Read:  രേണുക ചൗധരി തന്റെ ശരീരഭാരം കുറച്ച് കോണ്‍ഗ്രസിന്റെ ഭാരം കൂട്ടാന്‍ പരിശ്രമിക്കണം; വെങ്കയ്യ നായിഡു



Watch DoolNews Video: കുടിവെള്ളമില്ലാത്ത തീരദേശം

We use cookies to give you the best possible experience. Learn more