ഭൂമിയുടെ പച്ചപ്പ് അനുദിനം മാഞ്ഞു കൊണ്ടിരിക്കുന്നു എന്നാണ് ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആഗോള താപനത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും മരമാണ് മറുപടി എന്നും വനമാണ് ഉത്തരം എന്നും പരിസ്ഥിതി സ്‌നേഹികള്‍ പറയാനാരംഭിച്ചിട്ട് നാളുകളായി. ഇത്തരം വാര്‍ത്തകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന, പരിസിഥിതി സംരക്ഷണവും വന പരിപാലനവും ഗൗരവത്തിലെടുക്കുന്നവര്‍ക്കുള്ളതാണ് വനശാസ്ത്ര പഠനം അഥവാ ഫോറസ്ട്രി എന്ന പഠന ശാഖ.
നാം ഇന്നേറെ കേട്ടു കൊണ്ടിരിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു വിഷയമാണ് വന സംരക്ഷണം. 2011-നെ ലോക വന വര്‍ഷമായി ആചരിച്ചതും , ആ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം Forest: Nature at your service എന്നു നിശ്ചയിക്കപ്പെട്ടതുമെല്ലാം വന സംരക്ഷണത്തിനു വേണ്ടി ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന്റെ ഭാഗമായാണ്. ഭൂവിസ്തൃതിയുടെ മുന്നിലൊന്ന് അഥവാ മുപ്പത്തിമൂന്നു ശതമാനം ഭാഗമെങ്കിലും കാടായി നിര്‍ത്തിയാലേ പ്രകൃതി സന്തുലിതാവസ്ഥ നില നില്‍ക്കൂ എന്നാണ് ശാസ്ത്ര സമൂഹത്തിന്റെ കണ്ടെത്തല്‍.
|കരിയര്‍: എം. മാലിക് ഫാസില്‍|
ഭൂമിയുടെ പച്ചപ്പ് അനുദിനം മാഞ്ഞു കൊണ്ടിരിക്കുന്നു എന്നാണ് ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആഗോള താപനത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും മരമാണ് മറുപടി എന്നും വനമാണ് ഉത്തരം എന്നും പരിസ്ഥിതി സ്‌നേഹികള്‍ പറയാനാരംഭിച്ചിട്ട് നാളുകളായി. ഇത്തരം വാര്‍ത്തകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന, പരിസിഥിതി സംരക്ഷണവും വന പരിപാലനവും ഗൗരവത്തിലെടുക്കുന്നവര്‍ക്കുള്ളതാണ് വനശാസ്ത്ര പഠനം അഥവാ “ഫോറസ്ട്രി” എന്ന പഠന ശാഖ.
നാം ഇന്നേറെ കേട്ടു കൊണ്ടിരിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു വിഷയമാണ് വന സംരക്ഷണം. 2011-നെ ലോക വന വര്‍ഷമായി ആചരിച്ചതും , ആ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം Forest: Nature at your service എന്നു നിശ്ചയിക്കപ്പെട്ടതുമെല്ലാം വന സംരക്ഷണത്തിനു വേണ്ടി ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന്റെ ഭാഗമായാണ്. ഭൂവിസ്തൃതിയുടെ മുന്നിലൊന്ന് അഥവാ മുപ്പത്തിമൂന്നു ശതമാനം ഭാഗമെങ്കിലും കാടായി നിര്‍ത്തിയാലേ പ്രകൃതി സന്തുലിതാവസ്ഥ നില നില്‍ക്കൂ എന്നാണ് ശാസ്ത്ര സമൂഹത്തിന്റെ കണ്ടെത്തല്‍.
1988 ലെ ദേശീയ വന നയം, ഭാരതത്തിന്റെ വിസ്തൃതിയുടെ മുപ്പതി മൂന്നു ശതമാനം പ്രദേശം വനവല്‍ക്കരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നുണ്ട്. ഇതേ വനനയം തന്നെ നിഷ്‌കര്‍ഷിക്കുന്ന മറ്റൊരു അനിവാര്യതയാണ് വനശാസ്ത്ര വിദ്യാഭ്യാസവും വനശാസ്ത്ര ബിദുദധാരികളുടെ ലഭ്യത ഉറപ്പു വരുത്തലും.
പരിസ്ഥിതിയും വന വിഭവങ്ങളും കൂടുതല്‍ പ്രസക്തമാകുന്ന ഇക്കാലത്ത് ഫോറസ്ട്രി പഠനം നല്ലൊരു തിരഞ്ഞെടുപ്പും കരിയറുമാണ്. പണ്ടെല്ലാം വനപാലകരാകേണ്ടവര്‍ മാത്രം തെരഞ്ഞെടുത്തിരുന്ന ഫോറസ്ട്രി കോഴ്‌സിന് ഇന്ന് ആവശ്യക്കാര്‍ ഏറെ. സര്‍ക്കാറിന്റെയും സ്വകാര്യ ഉടമകളുടേയും പ്ലാന്റേഷനുകളില്‍ മാനേജീരിയല്‍ പോസ്റ്റുകള്‍, വിവിധ ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍, വിദേശ രാജ്യങ്ങളില്‍ പാര്‍ക്കുകളും പൊതു ഇടങ്ങളും രൂപ കല്‍പന ചെയ്യുന്ന ലാന്റ് സ്‌കേപ് മാനേജേഴ്‌സ് എന്നിങ്ങനെ വ്യത്യസ്തമായ കരിയറുകളുടെ വലിയ വലിയ സാധ്യതകളാണ് ഫോറസ്ട്രി നിങ്ങള്‍ക്കു തരുന്നത്.
വന ശാസ്ത്രം പഠിക്കാം
ഫോറസ്ട്രി എന്ന വിഷയത്തിന് ബിദുദ തലം മുതല്‍ പി.എച്ച്.ഡി തലം വരെയുള്ള പഠന സാധ്യതയുണ്ട്. ഉള്ളില്‍ കാടും അതിന്റെ പച്ചപ്പുമുള്ളവര്‍ക്ക് പ്ലസ് ടു യോഗ്യത നേടിക്കഴിഞ്ഞാലുടന്‍ ബി.എസ്.സി ഫോറസ്ട്രി കോഴ്‌സിന് ചേരാം. പ്ലസ് ടു വില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് മികച്ച മാര്‍ക്ക് നേടിയിരിക്കണം എന്നു മാത്രം. ഒരു കാലത്ത് ഡെറാഡൂണ്‍ ആസ്ഥാനമാക്കി സ്ഥാപിതമായ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ആര്‍.ഐ) മാത്രമായിരുന്നു വനശാസ്ത്ര വിജ്ഞാനത്തിന് നാം ആശ്രയിച്ചിരുന്ന ഏക സ്ഥാപനമെങ്കില്‍ ഇന്നും കേരളത്തിലടക്കം ഫോറസ്ട്രിക്കു പഠന വിഭാഗങ്ങളുണ്ട്.
നമ്മുടെ സംസ്ഥാനത്തെ വന വിസ്തൃതിയുടെ നാലിലൊന്നു ഭാഗവും കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതു കൂടാതെ വയനാട്, ആറളം, കൊട്ടിയൂര്‍ എന്നീ സുപ്രധാന വന്യജീവി സങ്കേതങ്ങളും ഏക്കറു കണക്കിന് കണ്ടല്‍ വനങ്ങളും നൂറോളം വരുന്ന ചെറുതും വലുതുമായ കാവുകളും പ്രകൃതി ദുര്‍ബല പ്രദേശങ്ങളും കേരളത്തില ഏക കമ്മ്യൂണിറ്റി റിസര്‍വായ കടലുണ്ടിയും മറ്റു തണ്ണീര്‍ത്തടങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നത് മേല്‍ പറഞ്ഞ ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര കേരളത്തിലാണ്. അതേ സമയം വന ശാസ്ത്ര വിദ്യാഭ്യാസ ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം പോലും ഈ പ്രദേശങ്ങളെ ആസ്ഥാനമാക്കി ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ് സത്യം.
നമ്മുടെ നാട്ടില്‍ പഠിക്കാം
വന ശാസ്ത്ര രംഗത്തേക്ക് കേരളം ചുവടു വെക്കുന്നത് 1970 കള്‍ മുതലാണ്. പീച്ചി കേന്ദ്രമാക്കി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആര്‍.ഐ), തിരുവനന്തപുരത്തെ പാലോട് കേന്ദ്രമാക്കി ട്രോപിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ (ടി.ബി.ജി. ആര്‍.ഐ) എന്നീ സ്ഥാപനങ്ങള്‍ തുടങ്ങിയതാണ് ഈ രംഗത്തു സംസ്ഥാനത്തുണ്ടായ മുന്നേറ്റങ്ങള്‍. പി്ന്നീട് 1986-ല്‍ കേരള കാര്‍ഷിക സര്‍വകാശാലയില്‍ വനശാസ്ത്ര കോളെജും ആരംഭിച്ചു.
നമ്മുടെ സംസ്ഥാനത്തെ വന വിസ്തൃതിയുടെ നാലിലൊന്നു ഭാഗവും കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതു കൂടാതെ വയനാട്, ആറളം, കൊട്ടിയൂര്‍ എന്നീ സുപ്രധാന വന്യജീവി സങ്കേതങ്ങളും ഏക്കറു കണക്കിന് കണ്ടല്‍ വനങ്ങളും നൂറോളം വരുന്ന ചെറുതും വലുതുമായ കാവുകളും പ്രകൃതി ദുര്‍ബല പ്രദേശങ്ങളും കേരളത്തില ഏക കമ്മ്യൂണിറ്റി റിസര്‍വായ കടലുണ്ടിയും മറ്റു തണ്ണീര്‍ത്തടങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നത് മേല്‍ പറഞ്ഞ ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര കേരളത്തിലാണ്. അതേ സമയം വന ശാസ്ത്ര വിദ്യാഭ്യാസ ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം പോലും ഈ പ്രദേശങ്ങളെ ആസ്ഥാനമാക്കി ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ് സത്യം.
ഈ സാഹചര്യം കണക്കിലെടുത്താണ് കണ്ണൂര്‍ സര്‍വകാശാലയ്ക്കു കീഴില്‍ തളിപ്പറമ്പിലെ സര്‍ സയ്യദ് കോളെജില്‍ 1990-ല്‍ ഫോറസ്ട്രി പഠന വിഭാഗം നിലവില്‍ വരുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള ബി.എസ്.സി ഫോറസ്ട്രിയാണ് ഇവിടത്തെ പഠന വിഷയം. ഇത്തരത്തിലുള്ള കേരളത്തിലെ ഏക സ്ഥാപനവും തളിപ്പറമ്പ് സര്‍ സയ്യദ് കോളെജാണ്.
പച്ചയണിഞ്ഞ കാടിനേയും വന്യ ജീവികളേയും അടുത്തറിയുന്ന വിധത്തിലാണ് ഇവിടത്തെ കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നവീകരിച്ച സിലബസും അനുഭവ ജ്ഞാനമുള്ള അധ്യാപകരും മികച്ച ലബോറട്ടറി സൗകര്യവും സര്‍ സയ്യദിലെ ഫോറസ്ട്രി വിഭാഗത്തെ മികച്ച ഒരു സ്ഥാപനമാക്കി മാറ്റിയിട്ടുണ്ട്.
കരിയര്‍ സാധ്യത
വന-പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി സര്‍ക്കാരിന്റെ കീഴിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന നിരവധി സഥാപനങ്ങള്‍, പ്ലാന്റേഷന്‍ കമ്പനികള്‍, തടി-തടിയിതര വനോല്‍പന്ന ഇന്‍ഡസ്ട്രികള്‍, ഔഷധ കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍..ഇങ്ങനെ നിരവധിയിടങ്ങളിലാണ് ബി.എസ്.സി ഫോറസ്ട്രി ബിരുദധാരിക്ക് അവസരങ്ങള്‍ കാത്തിരിക്കുന്നത്.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, സൂ ക്യൂറേറ്റര്‍, പ്ലാന്റേഷന്‍ മാനേജര്‍, ബാങ്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍, ലാന്‍ഡ്‌സ്‌കേപ് മാനേജര്‍ തുടങ്ങി ഈ മേഖലയില്‍ തിളങ്ങുന്നവര്‍ക്കായി ഗവേഷണ രംഗവും അധ്യാപന മേഖലയുമെല്ലാം കാത്തിരിപ്പുണ്ട്.
ഐ.എഫ്.എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) സ്വപ്‌നം കാണുന്നവര്‍ക്ക് അതിലേക്കുള്ള ആദ്യ ചവിട്ടുപടിയായും ഈ കോഴ്‌സിനെ കാണാം. ഐ.എഫ്.എസിന്റെ വിഷയങ്ങള്‍ തന്നെയാണ് ബി.എസ്.സി ഫോറസ്ട്രി യിലും പഠിക്കുന്നത് എന്നതാണ് ഇവിടെയുള്ള മെച്ചം.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഏകജാലക സംവിധാനമുപയോഗിച്ച് തളിപ്പറമ്പ് സര്‍ സയ്യദ് കോളെജില്‍ ബി.എസ്.സി ഫോറസ്ട്രിക്കു അപേക്ഷിക്കേണ്ട നേരമിതാണ്. ആകെ മുപ്പതു സീറ്റുകളാണ് പ്ലസ് ടുകാര്‍ക്കായി ഇവിടെയുള്ളത്. ബിരുദ പഠനത്തിനു ശേഷം ഉപരി പഠനത്തിന് താല്‍പര്യമുള്ളവര്‍ക്ക് ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(എഫ്.ആര്‍.ഐ), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്( ഐ.സി.എ ആര്‍) എന്നീ വന്‍കിട സ്ഥാപനങ്ങളില്‍ ചെക്കേറാം.
(കണ്ണൂര്‍ സര്‍വകലാശാലയുടെ ഫോറസ്ട്രി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനാണ് ലേഖകന്‍ )