|

'മോദിയേയും യോഗിയേയും തെറിപറഞ്ഞു,കൈക്കൂലി ആവശ്യപ്പെട്ടു'; ആരോപണങ്ങളില്‍ ഫോറസ്റ്റ് ഗാര്‍ഡിനെതിരെ പൊലീസ് കേസും സസ്‌പെന്‍ഷനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിറോസാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപകീര്‍ത്തിപ്പെടുത്തിയെന്നും തടി മില്‍ ഉടമയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപിച്ച് വനംവകുപ്പ് ജീവനക്കാരനെതിരെ കേസെടുത്തു.

സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഫോറസ്റ്റ് ഗാര്‍ഡ് ഗുല്‍ഷര്‍ അഹമ്മദ് മില്‍ ഉടമയില്‍ നിന്ന് 1.75 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം.

പണം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ ഗുല്‍ഷര്‍ മോശം ഭാഷ ഉപയോഗിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് പറഞ്ഞു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗുല്‍ഷറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക