ഇടുക്കി: രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ സംഭവിച്ചത് വലിയ ദുരന്തമെന്ന് വനംമന്ത്രി കെ. രാജു. നാല് ലൈനിലാണ് ഇവിടെ വീടുകളുള്ളതെന്നും 83 പേര്‍ താമസിച്ചിരുന്നു എന്ന വിവരമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
83 പേരില്‍ ആറോ ഏഴോ പെരെ മാത്രമേ നിലവില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളവര്‍ മണ്ണിനടിയിലാണെന്നാണ് അറിയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ എല്ലാം അവിടെ എത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് ദുരന്തം സംഭവിച്ചത്. ഏറ്റവും വലിയ അപകടമാണ് നടന്നതെന്നാണ് അറിയുന്നത്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. അതിന് വേണ്ട എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
നിലവില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ് അവിടെ. ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിമെങ്കില്‍ ആ സാധ്യതയും പരിശോധിക്കും. ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടാണ് വനംവകുപ്പില്‍ നിന്നും ലഭിച്ചതെന്നും കെ. രാജു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക