[]ബോളിവുഡ് താരം ##ജിയാ ഖാന്റെ മരണം കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കലീന ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ സൂചനയുള്ളത്.
ജിയാ ഖാന്റെ നഖത്തിനടിയില്‍നിന്ന് മനുഷ്യമാംസത്തിന്റെ അംശവും അടിവസ്ത്രത്തില്‍ രക്തക്കറയും പരിശോധനയില്‍ കണ്ടെത്തി. മരണത്തിന് മുമ്പ് ബലപ്രയോഗം നടന്നതായും സൂചനയുണ്ട്.
കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വവതിയിലാണ് ജിയാ ഖാന്റെ മൃതദേഹം കണ്ടെത്തിയത്. ഒക്ടോബറില്‍ ജിയയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് അമ്മ റാബിയാ ഖാന്‍ കോടതിയെ സമീപിച്ചിരുന്നു.
ജിയാ ഖാന്റെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ജിയയെ മദ്യം നല്‍കി മയക്കിയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ജിയയുടെ മരണത്തില്‍ കാമുകന്‍ സൂരജ് പാഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂരജ് ഇപ്പോള്‍ ജാമ്യത്തിലാണ്. നടന്‍ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.