| Tuesday, 26th May 2020, 6:14 pm

ദുബായില്‍ റീ റിലീസിന് ഒരുങ്ങി ഫോറന്‍സിക്; തിയേറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ട് ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: റീ റിലീസിനൊരുങ്ങി ടൊവിനോ തോമസിന്റെ ഫോറന്‍സിക്. ദുബായിലാണ് ചിത്രം റീറിലീസായി എത്തുന്നത്. കൊവിഡ് 19 ന്റെ ഭാഗമായി ഭീഷണി നേരിടുന്ന സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ദുബായ് ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരമാണ് സിനിമകള്‍ റീ റിലീസ് ചെയ്യുന്നത്.

മെയ് 27 മുതലാണ് ചിത്രം ദുബായിലെ തിയേറ്ററുകളില്‍ എത്തുക. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക് കഴിഞ്ഞ മാര്‍ച്ചിലാണ് തിയേറ്ററുകളില്‍ എത്തിയത്.

മികച്ച പ്രേക്ഷക പ്രതികരണം നേടി പദര്‍ശനം തുടരവേയാണ് കൊവിഡ് മഹാമാരി കാരണം തിയ്യേറ്ററുകള്‍ അടച്ചിടേണ്ടി വന്നത്. ചിത്രം മെയ് ഒന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു.

ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നപ്പോളാണ് തിയ്യേറ്ററുകള്‍ അടച്ചത്. വേള്‍ഡ് വൈഡ് റിലീസിലൂടെ മെച്ചപ്പെട്ട ലാഭം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഫോറെന്‍സിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തിയ ചിത്രം സൈക്കോ കില്ലറുടെ കഥയാണ് പറയുന്നത്. മമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more