ഇന്ത്യന്‍ ചായയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ട്: മോദി
national news
ഇന്ത്യന്‍ ചായയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ട്: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th February 2021, 6:49 pm

ഗുവാഹത്തി: ഇന്ത്യയേയും ഇന്ത്യന്‍ ചായയേയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ സോനിത്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസം, ചായയ്ക്ക് പേരുകേട്ട സ്ഥലമാണെന്നും സോണിത്പുരിലെ ചുവന്ന ചായ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് വ്യക്തിപരമായി ഇതിനെക്കുറിച്ച് അറിയാം. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഈ ഉല്‍പന്നം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലര്‍ ഇന്ത്യയുടെ തേയിലയെയും അതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന ചില രേഖകള്‍ പുറത്തുവന്നിട്ടുണ്ട്’, മോദി പറഞ്ഞു.

ഇന്ത്യന്‍ തേയില വിപണിയില്‍ അമിതമായി കീടനാശിനി പ്രയോഗമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഈ മേഖലയുടെ നാശം ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസമിലെ തേയിലത്തൊഴിലാളികള്‍ ഇത്തരം ഗൂഢാലോചനകള്‍ക്കെതിരെ രംഗത്ത് വരണമെന്നും മോദി ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Foreigners conspiring to malign India’s Tea says Narendra Modi