വിദേശ സര്‍വ്വകലാശാലകള്‍ കടന്നുവരുന്നത് എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?
Daily News
വിദേശ സര്‍വ്വകലാശാലകള്‍ കടന്നുവരുന്നത് എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2016, 4:29 pm

വിദ്യാഭ്യാസമുള്‍പ്പെടെയുള്ള അന്തര്‍ദേശീയ സേവനകമ്പോളങ്ങളിലെ (Service Market) നിയന്ത്രണങ്ങളില്‍ അയവുവരുത്തി, തടസ്സങ്ങള്‍ നീക്കം ചെയ്ത് അവിടെ വ്യാപാര ഉദാരീകരണം കൊണ്ടുവരികയായിരു ന്നു ഇതിന്റെ ലക്ഷ്യം. ഇതിനു പിന്നിലെ പ്രധാനശക്തികള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജപ്പാനും കാനഡയുമാണ്. ഈ രാജ്യങ്ങളിലെ Transnational Corporations (TNCs)-കള്‍ക്കും Multinationalcorporations (MNCs)-കള്‍ക്കും സേവനകയറ്റുമതിയിലൂടെ കൊള്ളലാഭമുണ്ടാക്കാനും ഇതുവഴി സാധിച്ചു.


foriegn-university-a-report2


quote-mark

വിജ്ഞാനം ആരുടെയും കുത്തകയല്ല. വിജ്ഞാനം കടന്നുവരുമ്പോള്‍ അജ്ഞത അകലുകയും മനുഷ്യന്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യന്റെ സര്‍വ്വതോന്മുഖമായ വിമോചനമാണെന്നും കാണാം. അല്ലാതെ ലാഭനിര്‍മ്മാണമല്ല.


blank
shafeek| ഒപ്പിനിയന്‍ : ഷഫീക്ക് സുബൈദ ഹക്കീം |

blank

[2010ല്‍ വിദേശ വിദ്യാഭ്യാസ സ്ഥാപന (പ്രവേശനാനുവാദ/നിയന്ത്രണ) ബില്‍

അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ഒരു പഠനം]

blank

“The corporate sector has discovered a trillion-dollar industry. It is yet to be fully explored and exploited. This is a service sector industry in the area of education as “service” with a huge global marketin which students, teachers and non-teaching employees constitute resource for profit making. In this industry, the students are consumers, teachers are service providers, and the institutions or companies catering to education services are organisers, and the teaching – learning process is no longer for the building of a nation but a business for profit making.” [1]
– Vijender Sharma

blank
വിദ്യാഭ്യാസത്തിലെ അഴിച്ചുപണികളെപ്പറ്റി വിവിധ തലങ്ങളില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ മുതല്‍ ഇങ്ങ് താഴെ സാധാരണക്കാര്‍ വരെ നീളുന്നു ഈ ചര്‍ച്ചകള്‍. ഒരു ദേശനിര്‍മ്മിതിയുടെ അടിസ്ഥാനപ്രക്രിയ എന്ന നിലയില്‍ നിന്ന് ഇന്ന് വിദ്യാഭ്യാസം ലാഭ നിര്‍മ്മാണത്തിനുള്ള വ്യവസായമായി പരിണമിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഏറെക്കുറേ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണല്ലോ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നാനാതലങ്ങളില്‍ നിന്നുള്ള ജനകീയ സമരങ്ങള്‍ഏറിയും കുറഞ്ഞും ഉയര്‍ന്നുവരുന്നത്.

21-ാം നൂറ്റാണ്ടിലെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി (knowledge based society) ഇന്ത്യയെ വാര്‍ത്തെടുക്കാനാണ് തങ്ങള്‍ ഇത്തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് വിദ്യാഭ്യാസ മേഖലയിലെ ഈ പുത്തന്‍ പരിഷ്‌കര്‍ത്താക്കള്‍ അവകാശപ്പെടുന്നത്. ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിക്ക് ആഗോള തൊഴില്‍ കമ്പോളത്തെ തൃപ്തിപ്പെടുത്താനുള്ള ഗുണനിലവാരമില്ലത്രെ. ആയതിനാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം പരിഷ്‌കരണങ്ങള്‍.

പക്ഷേ നമ്മുടെ ഈ പരിഷ്‌കര്‍ത്താക്കള്‍ക്ക് എന്നുമുതലാണ് ഈ ബോധോദയമുണ്ടായത്. കേവലം ഒന്നര പതിറ്റാണ്ടുകള്‍ക്കിപ്പുറമാണെന്നു തീര്‍ച്ച. എന്നുവെച്ചാല്‍ ലോക സാമ്രാജ്യത്വം ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ-ആഗോളവല്‍ക്കരണത്തെ (LPG)- തങ്ങളുടെ പുതിയ പ്രവര്‍ത്തനരീതിയായി (neomodus operandi)[2] സ്വീകരിച്ചതിനുശേഷം മാത്രം.

90-കള്‍ക്ക് മുന്‍പ് സോവിയറ്റ് യൂണിയനോട് മത്സരിക്കാന്‍ മുതലാളിത്ത ചേരി കൊണ്ടുവന്ന “ക്ഷേമരാഷ്ട്രസങ്കല്‍പ്പങ്ങളുടെ” ഭാഗമായിരുന്നു വിദ്യാഭ്യാസം. സോവിയറ്റ് യൂണിയനുള്‍പ്പെടെ സോഷ്യലിസ്റ്റ് ചേരി ഭൂലോകത്തുനിന്നപ്രത്യക്ഷമായതോടെ ക്ഷേമരാഷ്ട്രസങ്കല്‍പങ്ങളെ ഡസ്റ്റ് ബിന്നിലേക്ക് ഡംബ് ചെയ്ത് മുതലാളിത്തം സേവനമേഖലയെ വ്യവസായമാക്കിമാറ്റുകയാണുണ്ടായത്. അങ്ങനെയാണ് വിദ്യാഭ്യാസം ഒരുവിജ്ഞാനകമ്പോളമായി മാറിയത്. വിജ്ഞാനം ചരക്കും (knowledge is the commodity).


കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലുള്ള വികസിതസമ്പദ് ഘടനകളിലെ (അമേരിക്കയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെ) ഉല്‍പാദനത്തിന്റെയും തൊഴിലിന്റെയും 60 ശതമാനത്തോളവും സംഭാവനചെയ്തിരുന്നത് സേവനമേഖലയില്‍ നിന്നായിരുന്നു. 1996-ലെ കണക്കനുസരിച്ച് അമേരിക്ക 8.2 ബില്ല്യന്‍ ഡോളറാണ് വിദ്യാഭ്യാസ-വിദ്യാഭ്യാസാനുന്ധ സേവനങ്ങളില്‍ നിക്ഷേപിച്ചത്.  ഇതില്‍നിന്നും 7ബില്യണ്‍ ഡോളറിന്റെ[4] അധിക വരുമാനമുണ്ടാക്കി എന്നു കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് വിദ്യാഭ്യാസമേഖലയിലേക്ക് ഈ വമ്പന്മാര്‍ വേട്ടക്കിറങ്ങിയതെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.


education1

90-കളില്‍ ആഗോളവല്‍ക്കരണം ഭൂലോകത്തേക്ക് കടന്നുവരുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ അന്നുതന്നെ രായ്ക്ക് രാമാനം പരിശ്രമിച്ച ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി അതിനനുസൃതമായി വഴിപിഴച്ചതിന്റെ ദുരന്തഫലമാണ് ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയുടെ കച്ചവടവല്‍ക്കരണമെന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും പണിപ്പെടേണ്ടതില്ല. ഈ
ഒരു പശ്ചാത്തലത്തില്‍ വേണം കേന്ദ്രസര്‍ക്കാര്‍ 2010ല്‍ കൊണ്ടുവന്നിട്ടുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനബില്ലിനെയും [Foriegn Educational Institutions (Regulation of entry & operation) Bill 2010] വിദേശ സര്‍വ്വകലാശാലാ നയത്തെയും വിലയിരുത്തേണ്ടത്.

മുമ്പ് ലോകവ്യാപാരത്തെ നിയന്ത്രിക്കാനും തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനും വേള്‍ഡ് ബാങ്കും IMFഉം ചേര്‍ന്നൊരുക്കിയ കരാറായിരുന്നല്ലോ GATT. എന്നാല്‍ 1994-ലെ ഉറുഗ്വേ സമ്മേളനത്തില്‍ GATT മാറി WTO എന്ന സംഘടനതന്നെ ജന്മം കൊണ്ടപ്പോള്‍ കൂടെ നിലവില്‍ വന്ന മറ്റൊരു കരാറാണ് General Agreement on Trade in services (GATS). സേവനമേഖലയെ കൂടി കച്ചവട പരിധിയിലേക്ക് കൊണ്ടുവരാനായിരുന്നു ഇത്.

വിദ്യാഭ്യാസമുള്‍പ്പെടെയുള്ള അന്തര്‍ദേശീയ സേവനകമ്പോളങ്ങളിലെ (Service Market) നിയന്ത്രണങ്ങളില്‍ അയവുവരുത്തി, തടസ്സങ്ങള്‍ നീക്കം ചെയ്ത് അവിടെ വ്യാപാര ഉദാരീകരണം കൊണ്ടുവരികയായിരു ന്നു ഇതിന്റെ ലക്ഷ്യം. ഇതിനു പിന്നിലെ പ്രധാനശക്തികള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജപ്പാനും കാനഡയുമാണ്. ഈ രാജ്യങ്ങളിലെ Transnational Corporations (TNCs)-കള്‍ക്കും Multinationalcorporations (MNCs)-കള്‍ക്കും സേവനകയറ്റുമതിയിലൂടെ കൊള്ളലാഭമുണ്ടാക്കാനും ഇതുവഴി സാധിച്ചു.

2003-ല്‍ UNESCO അവതരിപ്പിച്ച “Higher Education in Globalized Society” എന്ന പ്രബന്ധത്തില്‍ ഇങ്ങനെവിലയിരുത്തുന്നുണ്ട്; “”ദേശാതിര്‍ത്തി കടന്നുള്ള (Cross border) ഉന്നത വിദ്യാഭ്യാസത്തിന്റെ കച്ചവടം വിദ്യാഭ്യാസത്തെ കമ്പോളത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഒരു പൊതുനയ ദര്‍ശനാടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാനുള്ള ദേശങ്ങളുടെ കഴിവിനെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.”” [3]

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലുള്ള വികസിതസമ്പദ് ഘടനകളിലെ (അമേരിക്കയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെ) ഉല്‍പാദനത്തിന്റെയും തൊഴിലിന്റെയും 60 ശതമാനത്തോളവും സംഭാവനചെയ്തിരുന്നത് സേവനമേഖലയില്‍ നിന്നായിരുന്നു. 1996-ലെ കണക്കനുസരിച്ച് അമേരിക്ക 8.2 ബില്ല്യന്‍ ഡോളറാണ് വിദ്യാഭ്യാസ-വിദ്യാഭ്യാസാനുന്ധ സേവനങ്ങളില്‍ നിക്ഷേപിച്ചത്.  ഇതില്‍നിന്നും 7ബില്യണ്‍ ഡോളറിന്റെ[4] അധിക വരുമാനമുണ്ടാക്കി എന്നു കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് വിദ്യാഭ്യാസമേഖലയിലേക്ക് ഈ വമ്പന്മാര്‍ വേട്ടക്കിറങ്ങിയതെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.

143-ഓളം വരുന്ന WTO അംഗരാജ്യങ്ങളില്‍ 40-ഓളം രാജ്യങ്ങള്‍ ഇന്ന് വിദ്യാഭ്യാസ കയറ്റുമതിയില്‍ വ്യാപൃതരാണ്. ഇവര്‍ ചേര്‍ന്ന് രൂപീകരിച്ച Global Alliance for Transnational Education-ന്റെ കണക്കുപ്രാകാരം 27 ബില്യണ്‍ ഡോളറാണ് ഏഷ്യയിലും പെസഫിക്കിലുമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാത്രം യു.എസ്.എ, യു.കെ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ മൊത്തത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. [5]

അടുത്ത പേജില്‍ തുടരുന്നു

education-is-not-for-sale
വിവിധ തരത്തിലാണ് ഗാട്‌സ് വിദ്യാഭ്യാസ കയറ്റുമതിയെ വിവരിക്കുന്നത്. ഗാട്‌സിന്റെ അഭിപ്രായത്തില്‍ പ്രധാനമായും നാല് രൂപങ്ങളില്‍ വിദ്യാഭ്യാസ കയറ്റുമതി നിര്‍വഹിക്കാവുന്നതാണ്. ദേശാതിര്‍ത്തി വിട്ടുള്ള വിദ്യാഭ്യാസ വിതരണം (Cross border supply), വിദ്യാഭ്യാസത്തിന്റെ വിദേശ ഉപഭോഗം (Consumption Abroad), വിദ്യാഭ്യാസത്തിലെ വ്യാപാര സാമീപ്യം (Commercial presence), സ്വാഭാവിക വ്യക്തികളായുള്ള സാമിപ്യം (Presence of Natural Persons).

ദേശാതിര്‍ത്തി വിട്ടുള്ള വിദ്യാഭ്യാസ വിതരണം

ഒരു രാജ്യം വിദൂര പഠനം വഴി മറ്റൊരു രാജ്യത്തിലെ പൗരന് വിദ്യാഭ്യാസം നല്‍കുന്നുവെങ്കില്‍ അതിനെദേശാതിര്‍ത്തിവിട്ടുള്ള വിദ്യാഭ്യാസ വിതരണം എന്നുപറയാം.

വിദേശ ഉപഭോഗം

ഒരു രാജ്യത്തെ പൗരന്‍ മറ്റൊരു രാജ്യത്തുപോയി വിദ്യാഭ്യാസം സ്വീകരിക്കുന്നുവെങ്കില്‍ അതാണ് വിദേശ ഉപഭോഗം.

വിദ്യാഭ്യാസത്തിലെ വ്യാപാര സാമീപ്യം

ഒരു വിദേശ രാജ്യത്തെ യൂണിവേഴ്‌സിറ്റിയൊ, സ്ഥാപനമോ മറ്റൊരു രാജ്യത്ത് ബ്രാഞ്ച് തുടങ്ങുകയോ, ഫ്രാഞ്ചൈസി തുടങ്ങുകയോ അല്ലെങ്കില്‍ ഒരു സ്ഥാപനം തന്നെ തുടങ്ങുകയോ ചെയ്ത് വിദ്യാഭ്യാസം നല്‍കുന്നുവെ ങ്കില്‍ അതാണ് വിദ്യാഭ്യാസത്തിലെ വ്യാപാരസാമീപ്യം .

സ്വാഭാവിക വ്യക്തികളായുള്ള സാന്നിധ്യം

ഒരു രാജ്യത്തിലെ സേവനദാതാവ് മറ്റൊരു രാജ്യത്തിലെ സ്വാഭാവിക വ്യക്തികളെന്ന നിലയില്‍ സാന്നിധ്യമറിയിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നതാണിത്. അതായത് ഒരു രാജ്യത്തെ അദ്ധ്യാപകന്‍ മറ്റൊരു രാജ്യത്ത് പോയി സേവനമനുഷ്ടിക്കുന്നതിനെയാണിങ്ങനെ വിവക്ഷിക്കുന്നത്. ഈ നാല് തരത്തിലുള്ള രൂപത്തെയും WTO
നിര്‍വചിക്കുന്നത് വിദ്യാഭ്യാസ കയറ്റുമതിയായാണ്.

പ്രധാനമായും ഈ നാല് വിദ്യാഭ്യാസ കയറ്റുമതിയിലൂടെയാണ് ആഗോള വ്യാപാരഭീമന്മാര്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്നത്. 2000 ഡിസം ര്‍ 18ന് അമേരിക്ക WTO അംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച നിര്‍ദ്ദേശത്തില്‍ സെക്കന്ററി വിദ്യാഭ്യാസം, പ്രായപൂര്‍ത്തി വിദ്യാഭ്യാസം, പരിശീലന സേവനങ്ങള്‍ എന്നിവയ്ക്ക് പുറമേയുള്ള എല്ലാ വിദ്യാഭ്യാസ മേഖലകളേയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഗണത്തില്‍പെടുത്തി. ഈ മേഖല നിരൂപാധികം കച്ചവടത്തിനായി വിട്ടുകൊടുക്കണമെന്നാണ് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ മൂലധനശക്തികള്‍ ആവശ്യപ്പെടുന്നത്.


2000 ഏപ്രിലില്‍ അംബാനി-ബിര്‍ള റിപ്പോര്‍ട്ട് വന്നു. വിദ്യാഭ്യാസം ഒരു ലാഭകരമായ കമ്പോളമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. വിദ്യാഭ്യാസമേഖലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമോ മറ്റ് യൂണിയനുകളോ പാടില്ല എന്നും SEZ സര്‍വ്വകലാശാലകള്‍ തുടങ്ങണമെന്നും അങ്ങനെ തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനായി നിരുപാധികം വിദ്യാഭ്യസ മേഖലയെ വിട്ടുതരണമെന്നായിരുന്നു പ്രസ്തുത  റിപ്പോര്‍ട്ട് വാദിച്ചത് .


birla-ambani-report

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇക്കൂട്ടര്‍ ഇന്ത്യയെ നോട്ടമിട്ടുകൊണ്ട് വരികയാണ്. വിവിധ വിദേശ സര്‍വ്വകലാ ശാലകള്‍ ഇന്ത്യയില്‍ ധാരാളം പദ്ധതികളുമായി കടന്നുവരുന്നുണ്ട്. അവയില്‍ പലതും പലരൂപങ്ങളിലും ഇന്ത്യയില്‍ വിദ്യാഭ്യാസ കച്ചവടം നടത്തിവരുന്നുമുണ്ട്. സാങ്കല്‍പ്പിക സര്‍വ്വകലാശാലകള്‍ (Virtual Universities)വരെ ഇക്കൂട്ടര്‍ ഇവിടെയാരംഭിച്ചിരിക്കുന്നു.

ഇതിന് നിയമപരമായ സാധൂകരണം പത്താം പഞ്ചവത്സരപദ്ധതിക്കാലത്തുതന്നെ അവതരിപ്പിക്കപ്പെട്ടു. പഞ്ചവത്സരപദ്ധതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍:

-ഇന്ത്യ വിദ്യാഭ്യാസ മേഖലയിലെ വ്യാപാരം പൂര്‍ണ്ണമായും ഉദാരവല്‍ക്കരിച്ചിരിക്കുന്നു. അല്ലാതെ അന്തര്‍ദേശീയ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവില്ല.

-സാമ്പത്തികമായി താഴ്ന്നവര്‍ക്ക് വിദ്യാഭ്യാസ വികസനബാങ്കുകള്‍ സ്ഥാപിച്ച് ധനസഹായംനല്‍കണം.

-വിദ്യാഭ്യാസത്തിലെ സ്വകാര്യനിക്ഷേപകരെ പ്രോത്സാഹിപ്പിക്കണം.

-യൂണിവേഴ്‌സിറ്റികള്‍ വിദ്യാഭ്യാസകയറ്റുമതി-ഇറക്കുമതിയിലൂടെയുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെ സാര്‍വ്വ  ദേശീയവല്‍ക്കരണം (internationalization of higher education) സാധ്യമാക്കിത്തീര്‍ക്കണം.

ഇതിനെപിന്‍പറ്റിക്കൊണ്ട് NIEPA 2000-ത്തില്‍ ഒരുറിപ്പോര്‍ട്ട്[6] അവതരിപ്പിക്കുകയുണ്ടായി. അതില്‍ വിദേശ സര്‍വ്വലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ “ദേശീയാടിസ്ഥാനത്തിലുള്ള ഒരു മെക്കാനിസം” വേണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതേ വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തെപ്പറ്റിപഠിക്കാന്‍ ഇന്ത്യയിലെ വന്‍കിടകുത്തകകളായ മുകേഷ് അംബാനിയുടെയും കുമാരപുരം ബിര്‍ളയുടെയും നേതൃത്വത്തില്‍ ഒരു കമ്മീഷനെഏര്‍പ്പെടുത്തി.

2000 ഏപ്രിലില്‍ അംബാനി-ബിര്‍ള റിപ്പോര്‍ട്ട് വന്നു. വിദ്യാഭ്യാസം ഒരു ലാഭകരമായ കമ്പോളമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. വിദ്യാഭ്യാസമേഖലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമോ മറ്റ് യൂണിയനുകളോ പാടില്ല എന്നും SEZ സര്‍വ്വകലാശാലകള്‍ തുടങ്ങണമെന്നും അങ്ങനെ തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനായി നിരുപാധികം വിദ്യാഭ്യസ മേഖലയെ വിട്ടുതരണമെന്നായിരുന്നു പ്രസ്തുത  റിപ്പോര്‍ട്ട് വാദിച്ചത് . [7]

ഗാട്‌സിന്റെ നയങ്ങളെ താലോലിക്കുന്ന ആ റിപ്പോര്‍ട്ട് പാര്‍ലമെന്റ ് തള്ളിക്കളഞ്ഞെങ്കിലും സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള ദേശീയ വിജ്ഞാനകമ്മീഷന്‍ അതിനെപൊടി തട്ടിയെടുത്ത് പുനരവതരിപ്പിക്കുകയാണുണ്ടായത്, പുതിയ ഭാഷയില്‍.

2006-ല്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയായിരുന്നു സ്വകാര്യവല്‍ക്കരണത്തിലും ആഗോളവല്‍ക്കരണത്തിലും അടിയുറച്ചുനിന്നുകൊണ്ട് വിദ്യാഭ്യാസകച്ചവട
ത്തിനും വിദേശഫണ്ടിനുമുള്‍പ്പെടെ വാദിച്ചുകൊണ്ട് സാം പിത്രോഡയും കൂട്ടരും ഉണ്ട ചോറിന് നന്ദി പ്രകടിപ്പിച്ചത്. ഈ രണ്ട് കരാറുമായിരുന്നു ഇന്ത്യയിലെ വിദേശ സര്‍വ്വകലാശാല/സ്ഥാപനബില്ലുകള്‍ അവതരിപ്പിക്കുന്നതിന് കളമൊരുക്കിയത്.

അടുത്ത പേജില്‍ തുടരുന്നു


നിയന്ത്രണത്തിനായി എന്താണ് ഈ ബില്ലില്‍ പറഞ്ഞിട്ടുള്ളത്? സ്വന്തം രാജ്യത്ത് അംഗീകാരമുള്ള സര്‍വ്വകലാശാലകളായിരിക്കണം, ഇന്ത്യയിലെ NAAC-കളും UGC-യും അക്രഡിറ്റ് ചെയ്തിരിക്കണം, മൊത്തം മൂലധനത്തിന്റെ ഒരു ഭാഗം ഇന്ത്യയില്‍ വിനിയോഗിക്കണം മുതലായവ. എന്നാല്‍ ഫീസ് പ്രസിദ്ധീകരിക്കണമെന്നല്ലാതെ അതിനെനിയന്ത്രിക്കുന്ന ഒരു Provision എങ്കിലുമുണ്ടോ ബില്ലില്‍? അപ്പോള്‍ ഫീസ് എത്ര വേണമെങ്കിലും അവര്‍ക്ക് ഈടാക്കാം.


capital-and-education-8

2007-ലായിരുന്നു വിദേശ വിദ്യാഭ്യാസ സ്ഥാപന(പ്രവേശനാനുവാദ/പ്രവര്‍ത്തനനിയന്ത്രണ) ബില്‍ അവതരിപ്പിക്കപ്പെട്ടത്. വിദേശ സര്‍വ്വകലാശാലകളെയും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഒരു നിയന്ത്രണവുമില്ലാതെ വിദ്യാഭ്യാസ ചാകര മൊത്തമായി കൊയ്‌തെടുക്കാന്‍ വിട്ടുകൊടുത്തു കൊണ്ടുള്ളതായിരുന്നു ഈ ബില്‍. ഈ ബില്ലിലെ ഏതാനും വകുപ്പുകള്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് 2010-ല്‍ പാര്‍ലമെന്റില്‍ വീണ്ടും അവ തരിപ്പിക്കുന്നതും യാതൊരു ചര്‍ച്ചയ്ക്കും ഇടം നല്‍കാതെ പാസാക്കിയെടുത്തതും.

ഇതിനായി കേന്ദ്രസര്‍ക്കാര്‍ രസാവഹമായ കാരണങ്ങളാണ് നിരത്തിയത്. രാജ്യത്ത് നിരവധി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ധാരാളം തെറ്റായ വഴികള്‍ അവലംബിക്കുന്നുണ്ട്, അതിനെതടയിടാനും ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനും നിയമം വേണം. മാത്രവുമല്ല വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഓഫ് ക്യാമ്പസുകള്‍ തുടങ്ങുന്നതുവഴി വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നത് കുറയു കയും നമ്മുടെ സമ്പദ്ഘടനയില്‍ അത് മെച്ചമുണ്ടാകുകയും ചെയ്യും. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ കൈവരും. കൂടാതെ വിദേശ സര്‍വ്വകലാശാലകള്‍ കടന്നുവരുന്നതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയിലെ മത്സരം മുറുകുകയും അത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുകയും ചെയ്യും. അങ്ങനെപോവുന്നു വാദഗതികള്‍.

ഇവയൊക്കെ എത്രമാത്രം യാഥാര്‍ത്ഥ്യവിരുദ്ധങ്ങളും കണ്ണില്‍പൊടിയിടാനുള്ള തന്ത്രങ്ങളുമാണെന്ന് ഒന്ന് ശ്രദ്ധിച്ച് നോക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സത്യത്തില്‍ നിയമ പരിഷ്‌കരണം നല്‍കി വിദേശ സര്‍വ്വകലാശാലകളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇന്ത്യയില്‍ കുടിയിരുത്തുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. ഉദാഹരണം സ്വാശ്രയവിദ്യാഭ്യാസ ബില്‍. അല്ലാതെ ബില്ലിന്റെ നിയന്ത്രണമല്ല.

നിയന്ത്രണത്തിനായി എന്താണ് ഈ ബില്ലില്‍ പറഞ്ഞിട്ടുള്ളത്? സ്വന്തം രാജ്യത്ത് അംഗീകാരമുള്ള സര്‍വ്വകലാശാലകളായിരിക്കണം, ഇന്ത്യയിലെ NAAC-കളും UGC-യും അക്രഡിറ്റ് ചെയ്തിരിക്കണം, മൊത്തം മൂലധനത്തിന്റെ ഒരു ഭാഗം ഇന്ത്യയില്‍ വിനിയോഗിക്കണം മുതലായവ. എന്നാല്‍ ഫീസ് പ്രസിദ്ധീകരിക്കണമെന്നല്ലാതെ അതിനെനിയന്ത്രിക്കുന്ന ഒരു Provision എങ്കിലുമുണ്ടോ ബില്ലില്‍? അപ്പോള്‍ ഫീസ് എത്ര വേണമെങ്കിലും അവര്‍ക്ക് ഈടാക്കാം.


പിന്നെയുള്ള വാദഗതി വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് പോകുന്നത് തടയാം എന്നാണ്. 17-23 വയസ്സ് പ്രായക്കാരില്‍ കേവലം 7% വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്നത്. ഇതില്‍ത്തന്നെ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷം വരുന്ന ധനിക വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നുള്ളൂ. ബാക്കി വരുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നമ്മുടെ സര്‍വ്വകലാശാലകളെയാണ് വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശത്ത് പഠിക്കാന്‍ പോകുന്ന ന്യൂനപക്ഷം വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്താനായി വിദേശ സര്‍വ്വകലാശാലകളെ അനുവദിക്കുന്ന ബില്ല് ആരുെട താല്‍പര്യമാണ് സംരക്ഷിക്കുന്നത്?


capital-and-education-9

മത്സരം സൃഷ്ടിച്ച് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താമെന്നു വാദിക്കുന്നവര്‍ മറച്ചുവെക്കുന്ന ഒരു കാര്യമുണ്ട്. ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നതിനുള്ള യോഗ്യത മിക്കവാറുമൊക്കെ 10+2 ആണ്. അതിന്റെ മാര്‍ക്കിന്റെയടിസ്ഥാനത്തിലല്ല. ജയിച്ചാല്‍ മതി. പിന്നെ പണവുമുണ്ടായിരിക്കണം. വേണമെങ്കില്‍ ഒന്നല്ല ഒട്ടനവധി ബിരുദം ഈ സ്ഥാപനങ്ങള്‍ നല്‍കും. അപ്പോള്‍പ്പിന്നെ ഗുണനിലവാരത്തിന്റെ കാര്യം ഇവര്‍ക്കെങ്ങനെ ഉറപ്പിക്കാനാവും?

പിന്നെയുള്ള വാദഗതി വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് പോകുന്നത് തടയാം എന്നാണ്. 17-23 വയസ്സ് പ്രായക്കാരില്‍ കേവലം 7% വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്നത്. ഇതില്‍ത്തന്നെ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷം വരുന്ന ധനിക വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നുള്ളൂ. ബാക്കി വരുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നമ്മുടെ സര്‍വ്വകലാശാലകളെയാണ് വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശത്ത് പഠിക്കാന്‍ പോകുന്ന ന്യൂനപക്ഷം വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്താനായി വിദേശ സര്‍വ്വകലാശാലകളെ അനുവദിക്കുന്ന ബില്ല് ആരുെട താല്‍പര്യമാണ് സംരക്ഷിക്കുന്നത്?

മാത്രവുമല്ല 17-23 വയസ്സ് പ്രായക്കാരില്‍ 7% മാത്രമേ ഉന്നത വിദ്യാഭ്യാസത്തിനു വരുന്നുള്ളൂവെങ്കില്‍ ബാക്കി 93% വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിലെത്തിചേരാത്തത് എന്നതിനു കാരണം ദാരിദ്ര്യത്തിന്റെ പരകോടിയില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ് ഇവര്‍ എന്നുള്ളതാണ്. കൊള്ളലാഭം ലാക്കാക്കി കൊള്ള ഫീസ് ഈടാക്കി കടന്നുവരുന്ന വിദേശ സര്‍വ്വകലാശാലകളും വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എങ്ങനെയാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളൊരുക്കുക. അപ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ സീമകള്‍ക്കുള്ളില്‍ ഒരു പിടി ധനികരെ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.

അങ്ങനെയെങ്കില്‍ എന്താണ് വിദേശ വിദ്യാഭ്യാസ ബില്ലിന്റെ ലക്ഷ്യം? വിദ്യാഭ്യാസം ഒരു ലാഭകരമായ കമ്പോളമാണെന്ന് വ്യക്തമായിക്കഴിഞ്ഞ സ്ഥിതിക്ക് അമേരിക്കയും കാനഡയും ജപ്പാനും ഇംഗ്ലണ്ടുമടങ്ങുന്ന ഒരുപിടി വിദേശ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ വാതില്‍ കൊള്ളയടിക്കാനായി മലര്‍ക്കെ തുറന്നിടുക. ഒരു കാലത്ത് നമ്മള്‍ “ക്വിറ്റ്ഇന്ത്യ” എന്ന് ഇവരോട് പറഞ്ഞിരുന്നുവെങ്കില്‍ നമ്മുടെ ഭരണാധികാരികള്‍ “Welcome to India” എന്ന് സ്വാഗതമരുളുന്നു. ഇന്ത്യന്‍ മൂലധനത്തിന്റെയും വിദേശമൂലധനത്തിന്റെയും ഈ സമ്മിശ്ര താല്‍പര്യത്തെയാണ് ഈ ബില്‍ പ്രതിനിധീകരിക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


വിദ്യാഭ്യാസത്തിന്റെ അഥവാ വിജ്ഞാനത്തിന്റെ ഈ കുത്തകവല്‍ക്കരണത്തിന് ആക്കം കൂട്ടുകയാണ് വിദേശ വിദ്യാഭ്യാസസ്ഥാപനബില്‍. വിദേശ കൊള്ളക്കാര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ യഥേഷ്ടം കടന്നുവരുന്നതിന് ഇനി യാതൊരു നിയമ തടസവുമില്ല.


educational-loan

വിദ്യാഭ്യാസ കേന്ദ്രീകരണവും വിജ്ഞാനകുത്തകകളും

ലോകത്താകമാനം വിജ്ഞാനത്തെ കച്ചവടവല്‍ക്കരിച്ച് കൊള്ളലാഭം നേടുന്നതിനായി വിജ്ഞാനകുത്തകകളുടെ ഒരു ശൃംഖല തയ്യാറായി കഴിഞ്ഞിരിക്കുന്നു. പുതിയ കൂട്ടുകെട്ടുകള്‍. അമേരിക്കയാണ് വിദ്യാഭ്യാസ ദാതാക്കളില്‍ മുന്‍പന്തിയില്‍. ബ്രിട്ടനും കാനഡയും ആസ്‌ത്രേലിയയും തൊട്ടുപിന്നില്‍ തന്നെയുണ്ട്. തദ്ദേശീയമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്തുകൊണ്ട് ഇവര്‍ വിദ്യാഭ്യാസ മേഖലയെപിടിച്ചടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഈ വിദ്യാഭ്യാസ കൊള്ളയില്‍ ഇന്ത്യയും തീരെ മോശമല്ലാത്ത ഒരു പങ്ക് വഹിക്കുന്നുണ്ട്. വര്‍ഷം 1500 വിദേശീയരെങ്കിലും ഇന്ത്യയിലേക്ക് വിദ്യാഭ്യാസത്തിനായി കടന്നുവരുന്നുണ്ട്. ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇങ്ങോട്ട് കടന്നുവരുന്നത്.

വിദ്യാഭ്യാസത്തിന്റെ അഥവാ വിജ്ഞാനത്തിന്റെ ഈ കുത്തകവല്‍ക്കരണത്തിന് ആക്കം കൂട്ടുകയാണ് വിദേശ വിദ്യാഭ്യാസസ്ഥാപനബില്‍. വിദേശ കൊള്ളക്കാര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ യഥേഷ്ടം കടന്നുവരുന്നതിന് ഇനി യാതൊരു നിയമ തടസവുമില്ല. ബില്ലിലെവകുപ്പ് 2(e) പ്രകാരം ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഇന്ത്യയില്‍ സ്വതന്ത്രമായോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി സംയുക്തമായോ പങ്കാളിത്തത്തിലൂടെയോ (Collaboration) അതുമല്ലെങ്കില്‍ സഹകരണ സംവിധാനങ്ങളിലൂടെയോ പ്രവര്‍ത്തിക്കാവുന്നതാണ്.

ഇതോടൊപ്പം തന്നെ ദേശീയ വിജ്ഞാനകമ്മീഷന്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിലെ സ്വകാര്യ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നുണ്ട്. ഇത് ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് വിദേശ/സ്വദേശ വിദ്യാഭ്യാസ കുത്തകകളുടെ കൂട്ടുകെട്ടുകള്‍ക്ക് വഴിയൊരുക്കും. ഇത്തരം കൂട്ടുകെട്ടുകള്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മെഡിക്കല്‍ രംഗവും എഞ്ചിനീയറിംഗ് രംഗവും മാനേജ്‌മെന്റ് രംഗവും ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസമാണ് ഇവര്‍ക്കേറ്റവും പ്രിയം. വിവര സാങ്കേതിക രംഗത്ത് ഇവര്‍ ശക്തമായി ചുവടുറപ്പിച്ച് കഴിഞ്ഞിരിക്കുന്നു.

ഉയര്‍ന്ന തരത്തിലുള്ള പരസ്യങ്ങളും ഓഫറുകളും ഇന്‍ഫ്രാസ്ട്രക്ചറുമാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുക. ഉയര്‍ന്ന ശമ്പളം നല്‍കി ലോകത്തുള്ള ഏറ്റവും മികച്ച അധ്യാപകരെ നിയമിക്കാനും ഇവര്‍ക്കാകും. ഇന്ത്യയില്‍ത്തന്നെയുള്ള പ്രഫഷണലുകളെ ഇവര്‍ വിലക്കെടുക്കുമെന്നുള്ളത് തീര്‍ച്ച.

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ ഇന്ന് നേരിടുന്ന ഒരു പ്രധാനപ്രശ്‌നം അധ്യാപകരുടെ കുറവാണ്. സര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി ശമ്പളവും ആനുകൂല്യങ്ങളുമാണ് മെഡിക്കല്‍ ഫീല്‍ഡിലെ അധ്യാപകര്‍ക്ക് സ്വകാര്യസ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ഒരവസ്ഥ വിദ്യാഭ്യാസത്തിന്റെ എല്ലാ രംഗത്തുമുണ്ടാകും. അങ്ങനെവളരെ വലിയ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളും വിദ്യാഭ്യാസസ്ഥാപനങ്ങളും മാറുന്നതോടെ നഷ്ടത്തിന്റെ കണക്കുപറഞ്ഞ് വിദ്യാഭ്യാസരംഗത്ത് നിന്നും പൂര്‍ണ്ണമായുംസര്‍ക്കാര്‍ പിന്‍വലിയും. മറ്റ് സേവനമേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതുപോലെ.

അങ്ങനെവിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളും ഏതാനും സ്വകാര്യ സ്വദേശ-വിദേശ സ്ഥാപനങ്ങളുടെ/സര്‍വ്വകലാശാലകളുടെ കൈകളിലേക്ക് കേന്ദ്രീകരിക്കും. ഇന്ത്യക്കകത്തുള്ള വിജ്ഞാനകുത്തകകളുടെ (knowledge monopolies)ആവിര്‍ഭാവമായിരിക്കും ഇതിന്റെ പരിണിത ഫലം.


ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ ഇന്ന് നേരിടുന്ന ഒരു പ്രധാനപ്രശ്‌നം അധ്യാപകരുടെ കുറവാണ്. സര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി ശമ്പളവും ആനുകൂല്യങ്ങളുമാണ് മെഡിക്കല്‍ ഫീല്‍ഡിലെ അധ്യാപകര്‍ക്ക് സ്വകാര്യസ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ഒരവസ്ഥ വിദ്യാഭ്യാസത്തിന്റെ എല്ലാ രംഗത്തുമുണ്ടാകും. അങ്ങനെവളരെ വലിയ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളും വിദ്യാഭ്യാസസ്ഥാപനങ്ങളും മാറുന്നതോടെ നഷ്ടത്തിന്റെ കണക്കുപറഞ്ഞ് വിദ്യാഭ്യാസരംഗത്ത് നിന്നും പൂര്‍ണ്ണമായുംസര്‍ക്കാര്‍ പിന്‍വലിയും. മറ്റ് സേവനമേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതുപോലെ.


capital-and-education-5

ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊന്നാണ് ദേശീയവിജ്ഞാന കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍. അതിലെ ഏറ്റവും അപകടകരമായ നിര്‍ദ്ദേശങ്ങളായിരുന്നു കോളേജുകളുടെ ഡിസ് അഫിലിയേഷനും കോളേജുകളുടെ സ്വയം നിര്‍ണ്ണയാവകാശവും കോളേജ് ക്ലസ്റ്റര്‍ സംവിധാനവും. ഇത് മൂന്നും പരസ്പര പൂരകങ്ങളായ നിര്‍ദ്ദേശങ്ങളാണ്.

കോളേജുകള്‍ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യാതെ സ്വയം നിര്‍ണ്ണയാവകാശത്തോടെ പ്രവര്‍ത്തിക്കാനാവും. ഇവരുടെ ഒരു ക്ലസ്റ്റര്‍ സംഘം ഓരോ മേഖലയേയും കേന്ദ്രമാക്കി രൂപീകൃതമാകും. ഇങ്ങനെ വമ്പന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റര്‍ ഭീകരന്മാര്‍ രംഗപ്രവേശനം ചെയ്യും. വിദേശ വ്യാപാര സ്ഥാപനബില്‍ നടപ്പിലാവുന്നതോടെ വിദേശ-സ്വദേശ കുത്തകകള്‍ ക്ലസ്റ്റര്‍ രൂപത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയെ കുരുതിപറമ്പാക്കുന്നതിന് നാം സാക്ഷികളാവാന്‍ പോകുന്നു.

ASSOCHAM-ഉം, ICRIER-ഉം സംയുക്തമായി 2006-ല്‍ നടത്തിയ ആഗോളവല്‍ക്കരണവും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസവും എന്ന സെമിനാറിലൂടെ വ്യക്തമായി പറഞ്ഞ കാര്യം വിദ്യാഭ്യാസരംഗത്ത് SEZ സര്‍വ്വകലാശാലകള്‍ തുടങ്ങണമെന്നാണ്. അപ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാത്ത കൊള്ളലാഭക്കാരുടെ നിയമവാഴ്ച മാത്രം
നടക്കുന്ന വിദ്യാഭ്യാസ തുരുത്തുകളായി ഇന്ത്യന്‍ വിദ്യാഭ്യാസം ഈ വിദേശ-സ്വദേശ കുത്തകകള്‍ക്ക് ലഭിക്കുമെന്നുറപ്പ്.

വിജ്ഞാനം കുത്തകയാക്കാന്‍ ഇവര്‍ക്കെന്തവകാശം?

സര്‍ക്കാര്‍ പൊതുജനക്ഷേമത്തിന്‍ നിന്നും പിന്മാറണമെന്നത് ആഗോളവല്‍ക്കരണത്തിന്റെ സുപ്രധാനമായൊരു അജണ്ടയാണ്. മുമ്പ് ക്ഷേമ രാഷ്ട്രങ്ങളുടെ ഭാഗമായി മുതലാളിത്തം തരാന്‍ നിര്‍ബന്ധമായതെല്ലാം അവര്‍ തിരിച്ചെടുക്കുന്നു. സാധാരണക്കാരന്റെ കയ്യിലെ പിച്ചച്ചട്ടിയിലെ അവസാനത്തെ നാണ്യങ്ങളും കവര്‍ന്നെടുത്ത് അവന്റെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നു. ഇതിന്റെ ഭാഗമായി അവനെവിദ്യാഭ്യാസരംഗത്തുനിന്നുതന്നെ ആട്ടിപ്പായിച്ച് വിജ്ഞാനത്തെ കുത്തകയാക്കുന്നു.

നാഗരിക സമൂഹം ഉദയം കൊണ്ടത് കൃഷിയുടെ കടന്നുവരവോടെയാണ്. കൃഷി മനുഷ്യന് സാമൂഹ്യജീവിതവും ശാസ്ത്രവും കലയും സംസ്‌കാരവും നല്‍കി. ഇതിന്റെ ആകെ ഉല്‍പ്പന്നമാണ് വിജ്ഞാനം. അതുനേടാന്‍ മനുഷ്യന് ഏറെ പോരാടേണ്ടി വന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അപ്പോള്‍ സമൂഹത്തിന്റെ കൂട്ടായ നിര്‍മ്മിതിയാണ് വിജ്ഞാനമെന്നു വരുന്നു.

വിജ്ഞാനം ആരുടെയും കുത്തകയല്ല. വിജ്ഞാനം കടന്നുവരുമ്പോള്‍ അജ്ഞത അകലുകയും മനുഷ്യന്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യന്റെ സര്‍വ്വതോന്മുഖമായ വിമോചനമാണെന്നും കാണാം. അല്ലാതെ ലാഭനിര്‍മ്മാണമല്ല.

മനുഷ്യന്റെ അജ്ഞത അകറ്റാത്ത, അവന്റെ വിമോചനം സാധ്യമാക്കിതീര്‍ക്കാത്ത വിജ്ഞാനം കേവലം വിവരങ്ങള്‍ (Information) മാത്രമാണ്. വിമോചിതമായ ജനതയെ ആണ് സമൂഹത്തിനാവശ്യം. അവര്‍ക്കുമാത്രമേ സ്വതന്ത്രമായി സമൂഹത്തെ വികസിപ്പിക്കാനും കഴിയൂ. ഇത്തരത്തില്‍ മൂല്യങ്ങളുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍, വിദ്യാഭ്യാസത്തെ ലാഭകൊതിയന്മാരുടെ നിഴലുപോലും വീഴാതെ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്.

ആയതിനാല്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി സമരങ്ങളും ജനകീയ സമരങ്ങളും ദ്രുതഗതിയില്‍ പടുത്തുയര്‍ത്തേണ്ടതുണ്ട്.

കുറിപ്പുകള്‍

[1] Vijender Sharma, “WTO, GATS and Future of Higher Education in India”, People”s Democracy, Vol. XXXVI, No. 16 (Feb. 10, 2002).
[2] Globalization of Capital – An Outline of Recent Changes in Modus Operandi of Imperialism, Lal Pracham and Lok Dasta, New Delhi, !(1996)
[3] UNESCO, “Higher Education in a globalized Society”.
[4] Vijender Sharma, Op. Cit.
[5] Vijender Sharma,”WTO, GATS and Future of Higher Education in India II”, People”s Democracy, Vol. XXXVI, No. 7  (Feb. 17, 2002).
[6] National Institute of Educational Planning and Administration (NIEPA), “Policy Perspective Seminar on Internationalization of Foriegn universities in India”
[7] Govt. of India, “A policy Framework for Reforms in Education”, a report submitted by special subject group on “Policy Framework for Private investment in Education, Health and Rural Development,” constituted by the Prime Ministers council on Trade and Industry with Mukesh Ambani (convener) and Kumaramangalom Birla (Member) New Delhi (April, 2000)

കടപ്പാട് : വിദ്യാര്‍ത്ഥി മാസിക