ന്യൂദല്‍ഹി: കൊവിഡ് കേസില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് അനുവാദം നല്‍കാന്‍ സാധ്യത. ഇതോടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആദ്യ അഞ്ച് ലക്ഷം വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കുമെന്ന് ആഭ്യന്തരകാര്യമന്ത്രാലയം അറിയിച്ചു.
കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം, ഏവിയേഷന്‍ മേഖലകളെ പുനര്‍ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഒന്നര വര്‍ഷത്തിന് ശേഷമാണ് ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വിദേശികളുടെ യാത്ര അനുവദിക്കുന്നത്. പ്രതീക്ഷിച്ച ദിവസം തന്നെ നടപടിക്രമങ്ങള്‍ പൂറത്തിയാക്കാന്‍ സാധിക്കുമെന്നാണ് ആഭ്യന്തരകാര്യമന്ത്രാലയം വിലയിരുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ടുള്ള ഔപചാരികമായ പ്രഖ്യാപനം 10 ദിവസത്തിനുള്ളില്‍ നടത്തുമെന്നും ആഭ്യന്തരകാര്യമന്ത്രാലയം അറിയിച്ചു. 2022 മാര്‍ച്ച് 31 വരെയാണ് ടൂറിസ്റ്റുകള്‍ക്ക് സൗജന്യമായി വിസ അനുവദിക്കുക. 100 കോടി രൂപയാണ് ഇതിനായി മാറ്റിവെക്കുന്നത്.
ഇന്ത്യയില്‍ കൊവിഡ് കേസ് കുറയുന്ന സാഹചര്യത്തിലാണ് ആഭ്യന്തരകാര്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
സൗജന്യ വിസ ഇന്ത്യയിലേക്കുള്ള ടൂറിസറ്റുകളുടെ വരവിനെ പ്രോത്സാഹിപ്പിക്കുമെന്ന്് കരുതുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ത്യയിലേക്ക് ഒരു മാസത്തിന്റെ ഇ-ടൂറിസറ്റ് വിസ പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യത്യസ്ഥമാണെങ്കിലും 25 ഡോളറിനടുത്താണ് ശരാശരി തുക.
ഒരു വര്‍ഷത്തേക്കുള്ള ഇ-ടൂറിസ്റ്റ് വിസ 40 ഡോളറുമായിരുന്നു.
കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ ഇ ടുറിസ്റ്റ് വിസ നിര്‍ത്തിവെച്ചിരിക്കുകയാണ്.
വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് മാത്രം ഇന്ത്യയിലേക്ക് യാത്ര നടത്താമെന്ന നിലയിലേക്ക് നിര്‍ദേശം നല്‍കാന്‍ സാധ്യതയുണ്ടെന്നും ഘട്ടം ഘട്ടമായി മാത്രമേ ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ സാധ്യതക്കുകയുള്ളു എന്നുമാണ് ആഭ്യന്തരകാര്യമന്ത്രാലയം കരുത്തുന്നത്.