| Sunday, 21st April 2019, 11:45 am

ഇന്ത്യ-ചൈനാ കൂടികാഴ്ച; മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതും ചര്‍ച്ചയാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഗലെയുടെ രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനത്തില്‍ ചൈനാ വിദേശ കാര്യമന്ത്രി വാങ് യു യുമായും മറ്റ് ചൈനീസ് ഔദോഗിക വൃത്തങ്ങളുമായും ചര്‍ച്ച നടത്തും.

ഭീകരവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൈന സന്ദര്‍ശനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഞായറാഴ്ച്ചയാണ് വിദേശകാര്യ സെക്രട്ടറിയുടെ രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനം ആരംഭിക്കുന്നത്.

ജെയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ നേതൃത്വത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയാക്കിയ പുല്‍വാമ ഭീകാരാക്രമണത്തിന് ശേഷം വിജയ് ഗോഗലെയുടെ ചൈനാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സൗഹൃദപരമാക്കും. ചൈനയുടെ വിദേശകാര്യമന്ത്രിയെ കൂടാതെ ഗോഗെലെ വിദേശകാര്യ സഹമന്ത്രിയുമായും കൂടികാഴ്ച്ച നടത്തും.

പുല്‍വാമയില്‍ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അഞ്ച് സ്ഥിര അംഗങ്ങളിലെ മൂന്നു അംഗങ്ങളായ അമേരിക്ക, യു.കെ, ഫ്രാന്‍സ് എന്നിവര്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചൈന ഇതുവരെ ഇതിനെ പിന്തുണച്ചിട്ടില്ല.

ചൈനയില്‍ ബെല്‍ട്ട് ആന്റ് റോഡ് ഫോറം നടക്കാനിരിക്കെയാണ് ഇന്ത്യാ സന്ദര്‍ശനം. ചൈനാ പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടായേക്കും.

എന്നാല്‍ ഏപ്രില്‍ 25-27 വരെ നടക്കുന്ന ബി.ആര്‍ എഫ് മീറ്റിംഗില്‍ ഇന്ത്യ പങ്കെടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മീറ്റിംഗില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ഷണം ലഭിച്ചിട്ടില്ലെന്ന് സ്രോതസുകള്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more